കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സമയബന്ധിത പദ്ധതി
ഒക്ടോബര്‍ 31നകം എല്ലാ റോഡുകളും കുഴിയടച്ച് സഞ്ചാരയോഗ്യമാക്കണം
തിരുവനന്തപുരം: കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കര്‍മപദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്. ബജറ്റ് വിഹിതമുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31ന് മുന്‍പും കിഫ്ബി വഴി നടപ്പാക്കുന്ന റോഡുകളുടേത് ഏപ്രിലിനകവും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.
ഒക്ടോബര്‍ 31നകം എല്ലാ റോഡും കുഴിയടച്ച് സഞ്ചാരയോഗ്യമാക്കണം. ഇതിനായി 30 കോടി രൂപ കൈമാറി. ഇനിയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേï റോഡുകളുടെ കാര്യത്തില്‍ ഏഴുദിവസത്തിനകം ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി പണി തുടങ്ങും. മഴമൂലം നിര്‍ത്തിവച്ച കുഴിയടക്കല്‍ ജോലികളും അടുത്തമാസത്തിനകം പൂര്‍ത്തിയാക്കണം.
തുലാവര്‍ഷം തുടങ്ങുന്നതിന് മുന്‍പ് 20 ദിവസമെങ്കിലും അറ്റകുറ്റപ്പണിക്ക് ലഭിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പ്രതീക്ഷിക്കുന്നത്. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി റോഡുകളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് അറിയിക്കണമെന്ന് നേരത്തേ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ എല്ലാ എം.എല്‍.എമാരോടും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."