സുഗന്ധവ്യഞ്ജന കയറ്റുുമതിയില്‍ രാജ്യത്തിന് സര്‍വകാല റെക്കോഡ്
കൊച്ചി: സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യത്തിന് സര്‍വകാല റെക്കോഡ്. മൂല്യത്തിലും അളവിലും ഒരുപോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനു പിന്നാലെയാണ് ഈ നേട്ടമെന്നത് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനത്തിന്റെ വിശ്വാസ്യതയ്ക്ക് മുതല്‍ക്കൂട്ടായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 9,47,790 ടണ്‍ വരുന്ന 17,664.61 കോടി രൂപയുടെ സുഗന്ധവ്യഞ്ജനങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 8,43,255 ടണ്ണും 16,238 കോടി രൂപയുമായിരുന്നു.
പന്ത്രണ്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രൂപക്രമത്തില്‍ കയറ്റുമതി വളര്‍ച്ച ഒന്‍പതു ശതമാനവും ഡോളര്‍ വിനിമയ നിരക്കനുസരിച്ച് വിദേശനാണ്യം ആറു ശതമാനവും കൂടി. കയറ്റുമതി രംഗത്തെ ഇഷ്ട ഉല്‍പന്നമായി മുളക് തുടര്‍ന്നു.
ആകെ കയറ്റുമതിയുടെ ഏതാണ്ട് നാല്‍പത് ശതമാനത്തിലധികം മുളകാണ്. 5,070.75 കോടി രൂപയാണ് മുളക് കയറ്റുമതിയില്‍നിന്നുള്ള വരുമാനം. അളവില്‍ 15 ശതമാനത്തിന്റെ വര്‍ധനയാണ് മുളകില്‍ ഉണ്ടായതെങ്കില്‍ മൂല്യം 27 ശതമാനം കൂടി. തൊട്ടു പിന്നില്‍ ജീരകമാണ്. ജീരകത്തിന്റെ കയറ്റുമതി അളവില്‍ 22 ശതമാനവും മൂല്യത്തില്‍ 28 ശതമാനവുമാണ് വര്‍ധന. 1963.20 കോടി വിലമതിക്കുന്ന 1,19,000 ടണ്‍ ജീരകമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യം കയറ്റുമതി ചെയ്തത്.
ഔഷധമേഖലയില്‍ വന്‍ ഡിമാന്‍ഡുള്ള മഞ്ഞളിന്റെ കയറ്റുമതിയിലും ഗണ്യമായ വര്‍ധനയുണ്ടായി. 1241 കോടി രൂപ വിലവരുന്ന 1,16,500 ടണ്‍ മഞ്ഞളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെരുംജീരകത്തിന്റെ കയറ്റുമതിക്കാണ് ഏറ്റവും വളര്‍ച്ചയുണ്ടായത്.
അളവില്‍ 129 ശതമാനവും മൂല്യത്തില്‍ 79 ശതമാനവും വര്‍ധനയാണ് പെരുംജീരകം രേഖപ്പെടുത്തിയത്.
വെളുത്തുള്ളിയുടെ കയറ്റുമതിയില്‍ മൂല്യത്തില്‍ 92 ശതമാനം വര്‍ധനയും അളവില്‍ 39 ശതമാനം വര്‍ധനയുമുണ്ടായി. ജാതിക്ക, ജാതിപത്രി എന്നിവയുടെ കയറ്റുമതിയില്‍ 25 ശതമാനം വര്‍ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 4050 ടണ്‍ ഉണ്ടായിരുന്നത് ഇക്കുറി 5070 ടണ്‍ കയറ്റുമതിയായി. അയമോദകം കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ 53.28 കോടി രൂപയില്‍ നിന്ന് 62.46 കോടി രൂപയായി. അളവ് 5310 ടണില്‍ നിന്നും 6250 ടണ്ണായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."