അനധികൃതമായി വളര്‍ത്തിയ ചിമ്പാന്‍സികളെയും കുരങ്ങുകളെയും പിടികൂടി
കൊല്‍ക്കത്ത: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിനിടയില്‍ അനധികൃതമായി വളര്‍ത്തിയ മൂന്ന് ചിമ്പാന്‍സികളെയും മാര്‍മോസെറ്റ് എന്ന് വിളിക്കപ്പെടുന്ന നാല് കുരങ്ങുകളെയും എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പിടികൂടി.
ഓരോ ചിമ്പാന്‍സികള്‍ക്കും 25 ലക്ഷം രൂപ വിലമതിക്കും. കുരങ്ങുകള്‍ക്ക് 1,50,000 വീതവും വിലയുണ്ട്. മൊത്തം 81 ലക്ഷം രൂപയുടെതാണ് ഇവയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.
കൊല്‍ക്കത്ത സ്വദേശി സുപ്രദീപ് ഗുഹയില്‍ നിന്നാണ് ഇവയെ പിടികൂടിയത്. ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം നിരോധിത വന്യജീവികളെ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ബംഗാള്‍ വന്യജീവി വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്‍ഫോഴ്സ്മെന്റ് ഏറ്റെടുത്തത്.
വ്യാജ അനുമതി പത്രം ഉപയോഗിച്ച് സുപ്രദീപ് വന്യജീവികളേയും പക്ഷികളേയും അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വന്യജീവികളെ അനധികൃതമായി കടത്തുന്ന റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് പറയുന്നു. ഇയാള്‍ക്കെതിരേ കേസെടുക്കുകയും പിടികൂടിയ വന്യജീവികളെ ആലിപൂര്‍ സുവോളജിക്കല്‍ ഗാര്‍ഡനിലേക്ക് മാറ്റുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."