HOME
DETAILS
MAL
ദേശീയ ഭാരോദ്വഹനം: ഭാഗ്യചിഹ്നത്തിന് പേരിടാം
backup
June 15 2017 | 00:06 AM
ആലപ്പുഴ: ഓഗസ്റ്റ് 14 മുതല്‍ 19 വരെ ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം. എ ഫോര്‍ പേപ്പറില്‍ ഭാഗ്യചിഹ്നത്തിന്റെ പേരെഴുതി അയക്കുന്നയാളിന്റെ പേരും വിദ്യാലയത്തിന്റെ മേല്‍വിലാസവും (ഫോണ്‍ നമ്പര്‍ ഉള്‍പ്പടെ) എഴുതി അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച കവറില്‍ അയക്കാം.
ഈ മാസം 22ന് മുന്‍പായി ഓഫിസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ, പിന്‍: 688001 എന്ന വിലാസത്തില്‍ അയക്കണം. തപാലില്‍ ലഭിക്കുന്നവയേ പരിഗണിക്കൂ. മികച്ച പേര് നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക് ആകര്‍ഷകമായ സമ്മാനം ലഭിക്കും. വിശദ വിവരത്തിന് ഫോണ്‍: 9447132773.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."