നിന്നുതിരിയാന്‍ ഇടമില്ലാതെ മാറനെല്ലൂര്‍ പൊലിസ് സ്റ്റേഷന്‍ പ്രാഥമികാവശ്യ നിര്‍വഹണത്തിനു പോലും സൗകര്യമില്ല
കാട്ടാക്കട: സ്ഥല പരിമിതി മാറനല്ലൂര്‍ സ്റ്റേഷനിലെ പൊലിസുകാരെ വലക്കുന്നു. 2006ലാണ് സ്റ്റേഷന്റെ ഉദ്ഘാടനം നടത്തിയത്.
സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ ക്വാര്‍ട്ടേര്‍സ് കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം. നാല് ഇടുങ്ങിയ മുറികളാണുള്ളത്. ചോര്‍ന്നൊലിക്കുന്ന മുറികളില്‍ ഫയലുകള്‍ കുന്നുകൂടി കിടക്കുകയാണ്. ഇതിനിടയിലാണ് പൊലിസുകാര്‍ ജോലി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ല. പൊലിസുകാര്‍ക്കു വസ്ത്രം മാറുന്നതിനും സൗകര്യങ്ങളില്ല. വനിതാ പൊലിസുകാര്‍ വീട്ടില്‍നിന്ന് ഡ്യൂട്ടിക്ക് എത്തിയാല്‍ വസ്ത്രം മാറണമെങ്കില്‍ പ്രധാന ഓഫീസ് മുറിയില്‍ ആരെയെങ്കിലും കാവല്‍ നിര്‍ത്തണം. വീട്ടിലെത്തിയാല്‍ മാത്രകമേ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വഴിയുള്ളൂ. അത്യാവശ്യമായാല്‍ അയല്‍ വീടുകളാണ് ശരണം.ലോക്കപ്പ് ഇല്ലാത്ത സ്റ്റേഷനില്‍ പ്രതികളെ വിലങ്ങില്‍ കെട്ടിയിടുന്നത് ജന്നല്‍ കമ്പികളിലും മേശക്കാലുകളിലുമാണ്. ഇത് വഴി അടുത്തകാലത്ത് ചില പ്രതികള്‍ ചാടിപ്പോയിട്ടുമുണ്ട്.
പതിനഞ്ചിലധികം പൊലീസുകാര്‍ പണിയെടുക്കുന്ന സ്റ്റേഷനില്‍ ഇവരെല്ലാംകൂടി ഒരുമിച്ചെത്തിയാല്‍ പരാതിയുമായി എത്തുന്നയാള്‍ മുറ്റത്ത് നിന്ന് പരാതി പറയേണ്ടി വരും.
സ്റ്റേഷന്റെ പരിത സ്ഥിതി ഉന്നത ഉദ്യോഗസ്ഥരില്‍ പലരും നേരില്‍ കണ്ടിട്ടുണെങ്കിലും നടപടിയുണ്ടായില്ല. പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിട നിര്‍മാണത്തിന് പഞ്ചായത്ത് സ്ഥലം നല്‍കിയിട്ടുണ്ടെങ്കിലും നിര്‍മാണത്തിനുവേണ്ട യാതൊരു നീക്കവും സര്‍ക്കാരിന്റെ
ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."