HOME
DETAILS

കവാടത്തിനരികെ

  
backup
September 21 2019 | 22:09 PM

kavadathinarike

 

 

മീറ്റിങും പ്രതീക്ഷിച്ച് ഞാന്‍ ഓഫിസില്‍ ഇരിക്കുകയായിരുന്നു. ചായയും കാപ്പിയുമായി വരുന്ന ആ വൃദ്ധന്‍ വാതിലില്‍ മുട്ടി. പതിവുപോലെ അനുവാദം ചോദിക്കാതെ പാത്രവുമായി അയാള്‍ അകത്ത് പ്രവേശിച്ചു.
'ഗുഡ് മോര്‍ണിങ്'
മറുപടി പ്രതീക്ഷിക്കാതെ തന്നെ അയാള്‍ വിളിച്ചു പറഞ്ഞു. എന്റെ മുന്‍പില്‍ കാപ്പിയും ഒരു ഗ്ലാസ് വെള്ളവും വച്ചു.
പതിവുപോലെ അയാള്‍ തിരിച്ചു പോകുമെന്നാണു ഞാന്‍ കരുതിയത്. അയാള്‍ അവിടെ തന്നെ നിന്നു, തലയുയര്‍ത്തി ഞാനയാളെ നോക്കി.
'എന്റെ മകന്‍'
പെട്ടെന്നാണ് അയാളത് പറഞ്ഞത്.
'എന്റെ രണ്ടാമത്തെ മകന്‍'
എന്നെ നോക്കി, വിയര്‍പ്പു തുടച്ച് അയാള്‍ പറഞ്ഞു.
ഞാനല്‍പ്പം ധൃതി കാണിച്ചു.
സമയമില്ല, മീറ്റിങ്ങുണ്ട്... പെട്ടെന്ന് പറയൂ...
'എന്റെ മകന്‍ ഈ സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നു'.
ഇയാള്‍ എന്താ ഉദ്ദേശിക്കുന്നത്.. ഞാന്‍ മനസില്‍ ചോദിച്ചു.
'ഉയര്‍ന്ന മാര്‍ക്കോടെ രണ്ടാം വര്‍ഷം കഴിഞ്ഞവനാ....
മിടുക്കനാ'.
ആ മെലിഞ്ഞമനുഷ്യന്‍ എന്റെ മുന്‍പില്‍ നിന്നു.
കടുംനീല ഷര്‍ട്ട്, കൈയില്‍ ചെറിയ പാത്രവുമുണ്ട്. ഈ രൂപത്തിലല്ലാതെ ഞാനിതുവരെ അയാളെ കണ്ടിട്ടില്ല.
വര്‍ഷങ്ങളായി ആരോടും മിണ്ടാതെ അയാളിവിടെ ജോലി ചെയ്യുന്നുണ്ട്.
ഞാനിവിടെ ജോലിക്കാരുടെ മേല്‍ ഓഫിസറാണ്. കീഴ്‌ജോലിക്കാരോട് ഇടപഴകിയാല്‍ അവരുടെ അടുപ്പം കൂടും. ആവശ്യങ്ങളും കൂടും. അതിനാല്‍ എനിക്കത് ഇഷ്ടമല്ല.
'ഇതാണവന്റെ ഫോട്ടോ'
തുറിച്ചു നോക്കുന്ന ഒരു യുവാവിന്റെ കളര്‍ഫോട്ടോ അയാള്‍ എനിക്കു നേരെ നീട്ടി.
എനിക്ക് ഒരു മീറ്റിങ്ങുണ്ട്... പെട്ടെന്ന് പറയൂ... ഞാനല്‍പ്പം ധൃതികാണിച്ചു.
അയാള്‍ പരിഭ്രാന്തിയോടെ പറഞ്ഞു...
'അവനിവിടെ മൂന്നാം വര്‍ഷമായിരുന്നു'.
എന്നിട്ട്?
അല്‍പം നിശബ്ദനായി അയാള്‍ തുടര്‍ന്നു.
'മിടുക്കനായിരുന്നു, മൂന്നാം വര്‍ഷത്തെ ഫീസിന്റെ ആദ്യ ഗഡു ഞാനടച്ചിരുന്നു. കുവൈത്തിലെത്തിയ ശേഷം അവന്റെ ഫീസടക്കാനായി ഞാനെല്ലാം ത്യജിക്കുകയായിരുന്നു'.
'നിങ്ങള്‍ക്കെത്രെ കാശ് വേണം'..
ക്ഷമ നശിച്ച് ഞാന്‍ ചോദിച്ചു.
അയാള്‍ പറഞ്ഞു...
'കാശിനല്ല'.
ഒരു തുക കൊടുത്ത് അയാളെ പറഞ്ഞയക്കാം. ഞാനെന്റെ കൈ പോക്കറ്റിലിട്ടു.
ഞാനേതായാലും പത്ത് ദീനാര്‍ കൊടുക്കുന്നില്ല. അയാള്‍ എല്ലാ ജോലിക്കാരില്‍ നിന്നും കാശ് പിരിക്കുമെന്ന് ഉറപ്പാണ്. അഞ്ച് ദീനാര്‍ മതി.
അഞ്ച് ദീനാര്‍ ഞാന്‍ അയാള്‍ക്ക് നീട്ടി. അയാള്‍ അല്‍പം പുറകിലേക്ക് നീങ്ങി.
കൈവശമുള്ള പാത്രം നെഞ്ചിലേക്ക് ചേര്‍ത്ത് അയാള്‍ പറഞ്ഞു.
'എന്റെ മകന്‍ കൊല്ലപ്പെട്ടു. ഈ കവാടത്തിനരികെ ഈയിടെ ഉണ്ടായ സ്‌ഫോടനത്തിലാണ് അവന്‍ കൊല്ലപ്പെട്ടത്'.
അയാള്‍ക്ക് നേരെ നീട്ടിയ എന്റെ കൈ തളര്‍ന്നു. വിരല്‍ തുമ്പിലൂടെ ആ നോട്ട് ഉതിര്‍ന്നു വീണു.
എന്നെ നോക്കാതെ പുറത്തിറങ്ങാനായി അയാള്‍ തിരിഞ്ഞുനടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago