സ്വത്തു കേസ്: നവാസ് ശരീഫിന് തെര. കമ്മിഷന്റെ ക്ലീന്‍ ചിറ്റ്
ഇസ്‌ലാമാബാദ്: അനധികൃത സ്വത്തുസമ്പാദന കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ലീന്‍ചിറ്റ്.
ഇന്ന് സംയുക്ത അന്വേഷണ സംഘം ശരീഫിനെ ചോദ്യം ചെയ്യാന്‍ പോകുന്നതിനു മുന്‍പാണ് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് പാകിസ്താന്‍ ശരീഫിനെ വെള്ളപൂശിയത്.
പാനമ ഗേറ്റ് കേസിലാണ് സംയുക്ത അന്വേഷണ സംഘം ശരീഫിനെ ഇന്ന് ചോദ്യം ചെയ്യുക. നവാസ് ശരീഫും കുടുംബവും വിദേശത്ത് അനധികൃത സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് പാനമ രേഖകളില്‍ വെളിപ്പെട്ടത്.
ശരീഫ് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ രേഖകള്‍ പരിശോധിച്ചതില്‍ അസ്വഭാവികതയൊന്നും കണ്ടെത്താനായില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയത്. 2016 ജൂണ്‍ 30 ന് നവാസ് ശരീഫ് നല്‍കിയ സ്വത്തുവിവരമാണ് കമ്മിഷന്‍ പരിശോധിച്ചത്.
എന്നാല്‍ നാഷനല്‍ അസംബ്ലിയിലെ മിക്ക അംഗങ്ങളുടെയും സ്വത്തില്‍ വര്‍ധനവുണ്ടായതായി കമ്മിഷന്‍ കണ്ടെത്തിയെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ രണ്ടു വര്‍ഷം അംഗങ്ങള്‍ നല്‍കിയ സ്വത്തുക്കളുടെ വിവരവും കഴിഞ്ഞ വര്‍ഷത്തെ കണക്കും പരിശോധിച്ചപ്പോഴാണിത്. ഇതില്‍ നവാസ് ശരീഫും ഉള്‍പ്പെടുമെന്നാണ് ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറയുന്നത്.
നാഷനല്‍ അസംബ്ലിയിലെ 50 ശതമാനം എം.പിമാരും ഈ ഗണത്തില്‍പ്പെടുന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."