നഗരസഭയില്‍ ബി.ജെ.പി ഭരണം മറിച്ചിടാന്‍ പാലക്കാട്ട് കോണ്‍ഗ്രസിന് സി.പി.എം പിന്തുണ
പാലക്കാട്: സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വം നല്‍കുന്ന നഗരസഭാ ഭരണസമിതിയെ താഴെയിറക്കാന്‍ ഇടതുപക്ഷവും സഹകരിക്കാന്‍ തയ്യാറായതോടെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി. ഇതോടെ നഗര ഭരണം നടത്തുന്ന ബി.ജെ.പിയുടെ നില പരുങ്ങലിലായി. അവിശ്വാസ പ്രമേയത്തിന് സി.പി.എമ്മിന്റെ പിന്തുണ സ്വീകരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരനും വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാറിനുമെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഈ മാസം അഞ്ചിനാണ് നഗരസഭയില്‍ ചര്‍ച്ചക്കെടുക്കുന്നത്. അവിശ്വാസം പാസാക്കാന്‍ സി.പി.എമ്മിന്റെ പിന്തുണ നിര്‍ണായകമാണ്. മാസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ അഞ്ച് സ്ഥിരം സമിതി അധ്യക്ഷര്‍ക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പ്രമേയത്തെ സി.പി.എം പിന്തുണച്ചിരുന്നു. ഇതോടെ നാലിലും വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ, നിലവില്‍ സി.പി.എം ജില്ലാ നേതൃത്വം ഈ വിഷയത്തില്‍ അനുകൂലപ്രതികരണമാണ്് സ്വീകരിച്ചിട്ടുളളതെന്നാണ് വിവരം. ഇതോടെ നഗരസഭയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.
എന്തുവിലകൊടുത്തും അവിശ്വാസത്തെ അതിജീവിക്കാനുള്ള മറുതന്ത്രം മെനയുകയാണ് ബി.ജെ.പി ജില്ലാ നേതൃത്വം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സസ്‌പെന്‍ഷന്‍ ഒരു ആയുധമാക്കാനാണ് തീരുമാനം. സസ്‌പെന്‍ഷനിലുള്ള കൗണ്‍സിലര്‍മാര്‍ക്ക് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് ബി.ജെ.പിയുടെ വാദം. 52 അംഗ കൗണ്‍സിലില്‍ ബി.ജെ.പിക്ക് 24, കോണ്‍ഗ്രസിന് 13, സി.പി.എമ്മിന് ഒമ്പത്, മുസ്‌ലിം ലീഗിന് നാല്, വെല്‍ഫെയര്‍പാര്‍ട്ടിക്ക് ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണു കക്ഷിനില. നിലവില്‍ കോണ്‍ഗ്രസിലെയും മുസ്്‌ലിംലീഗിലെയും ആകെ 17 കൗണ്‍സിലര്‍മാരും വെല്‍ഫയര്‍പാര്‍ട്ടിയുടെ കൗണ്‍സിലറുമാണ് അവിശ്വാസത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇതിനിടയില്‍ കൗണ്‍സിലര്‍മാരെ വലയിട്ട് പിടിച്ച് ഭരണം ഉറപ്പിക്കാനുളള അണിയറ നീക്കവും ബി.ജെ.പി നടത്തുന്നുണ്ട്.
സി.പി.എം ഒളിച്ചുകളി അവസാനിപ്പിക്കണം: ബി.ജെ.പി
പാലക്കാട്: നഗരസഭയില്‍ ഒന്‍പത് അംഗങ്ങളുള്ള സി.പി.എം ഒളിച്ചുകളി അവസാനിപ്പിച്ച് യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെപിന്തുണക്കുമോ എന്നു വ്യക്തമാക്കമമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാകമ്മിറ്റി പ്രസ്താവനയിലൂടെ അവശൃപ്പെട്ടു.
പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായിരുന്നു ജനഹിതം. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭരണത്തില്‍ വന്ന ശേഷം നഗരത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനത്തില്‍ വിറളിപൂണ്ട യു.ഡി.എഫും, സി.പി.എമ്മും ഒരുമിച്ച് ചേരാന്‍ ഒരുങ്ങിയിരിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുവാന്‍ ഇരുപാര്‍ട്ടികള്‍ക്കും യാതൊരു മടിയുമില്ല.
പാലക്കാട് നഗരസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടി കൊണ്ടുവന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള യു.ഡി.എഫിന്റെയും, സിപിഎമ്മിന്റെയും ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും ജനാധിപത്യരീതിയില്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തുറന്നു കാണിക്കുമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."