പേമാരിയും മണ്ണിടിച്ചിലും: ബംഗ്ലാദേശില്‍ മരണസംഖ്യ 147 ആയി അസമിലും മിസോറമിലും 11 മരണം
ധാക്ക: ബംഗ്ലാദേശില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമുണ്ടായ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 147 ആയി. ജനസാന്ദ്രതകൂടിയ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലാണ് വലിയതോതിലുള്ള ജീവഹാനിക്ക് കാരണമായത്.
തെക്ക് കിഴക്കന്‍ ബംഗ്ലാദേശിലെ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന റങ്കമാട്ടി ജില്ലയിലാണ് കൂടുതല്‍ ആള്‍നാശമുണ്ടായത്. 98 പേരാണ് ഇവിടെ മരിച്ചത്. ചിറ്റാഗോങ്ങില്‍ 31 പേരും ബന്ദര്‍ബനില്‍ ആറു പേരും മരിച്ചെന്ന് ദുരന്തനിവാരണ സേനാ മേധാവി റഈസ് അഹ്്മദ് പറഞ്ഞു. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നിരവധി പേരെ കാണാതായിട്ടുണ്ട്. പലരുടെയും മൃതദേഹത്തിനു വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാന്തപ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മന്ദഗതിയിലാണ്. കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നാലു സൈനികരും കൊല്ലപ്പെട്ടതായി ധാക്കയിലെ പ്രകൃതി ദുരന്ത നിവാരണ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ഇന്ത്യയിലെ മിസോറമിലും അസമിലും 11 പേര്‍ മഴയെ തുടര്‍ന്ന് മരിച്ചു. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം നേരിടുന്നുണ്ട്. മിസോറമില്‍ ഏഴു പേരെ കാണാതായി. ഒന്‍പത് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബംഗ്ലാദേശിലെ രക്ഷാപ്രവര്‍ത്തനത്തിന് സഹായിക്കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."