അവര്‍ കുറച്ചു സമയമേ ജോലി ചെയ്തിരുന്നുള്ളൂ- ജസ്റ്റിസ് താഹില്‍ മണിയുടെ സ്ഥലം മാറ്റത്തില്‍ കൊളീജിയത്തിന്റെ വിശദീകരണം
ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍ രമണിയുടെ രാജിയിലേക്ക് നയിച്ച സ്ഥലം മാറ്റത്തിന് കാരണങ്ങള്‍ അക്കമിട്ട് നിരത്തി സുപ്രിം കോടതി കോളീജിയം. അവരുടെ ജോലി സമയം കുറവായിരുന്നു എന്നാണ് സ്ഥലമാറ്റ നീക്കത്തിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചീഫ് ജസ്റ്റിസ് ഉച്ചക്കു ശേഷം കോടതിയില്‍ ഉണ്ടാവാറില്ലെന്ന് പരാതി ലഭിച്ചിരുന്നതായി കൊളീജിയം ചൂണ്ടിക്കാട്ടുന്നു. അത് മറ്റു ജഡ്ജിമാര്‍ക്ക് ജോലിഭാരമുണ്ടാക്കി.
വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ട് കേസ് കൈകാര്യം ചെയ്തിരുന്ന ഹൈക്കോടതി ബെഞ്ചിനെ ആക്‌സ്മികമായി പിരിച്ചു വിട്ടതും മറ്റൊരു കാരണമായി കൊളീജിയം ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചീഫ് ജസ്റ്റിസ് ആയിരിക്കേ നിയമിച്ച ബെഞ്ചായിരുന്നു അത്. ചെന്നൈയിലെ ഒരു പ്രമുഖ രാഷ്ട്രീയക്കാരനുമായി താഹിലിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് അവര്‍ ചെന്നൈയില്‍ രണ്ട് സ്ഥലങ്ങള്‍ വാങ്ങിയിരുന്നുവെന്നും കൊളീജിയം ആരോപിക്കുന്നു.
മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് താഹില്‍ രമണി മദ്രാസ് ഹൈക്കോടതി സ്ഥാനം രാജിവച്ചത്. കഴിഞ്ഞ ദിവസം രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇതു സംബന്ധിച്ച് നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഹൈക്കോടതി ജഡ്ജിയായി 2020 ഒക്ടോബര്‍ മൂന്ന് വരെ കാലാവധി ബാക്കിയിരിക്കെയാണ് രാജി.
തന്നെ മാറ്റിയതിനെതിരേ താഹില്‍ രമണി നല്‍കിയ അപ്പീല്‍ ഈ മാസം മൂന്നിന് ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം തള്ളിയിരുന്നു. 2001 ജൂണില്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതയായ താഹില്‍ രമണി 2018 ഓഗസ്റ്റിലാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായത്. ബോംബെ ഹൈക്കോടതിയിലിരിക്കെയാണ് താഹില്‍ രമണി ബില്‍ക്കീസ് ഭാനു കേസില്‍ വിധി പറഞ്ഞത്.
മുതിര്‍ന്ന ജഡ്ജിയായ വിനീത് കോത്താരിയെ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."