സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു
കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോഡ്രൈവര്‍ മരിച്ചു. എസ്.കെ ബസാര്‍ നാലൊന്നുകണ്ടി രാജേഷ് (43) ആണ് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാജേഷ്.
ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് പത്തു പേര്‍ക്കെതിരെ ഏലത്തൂര്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ഏലത്തൂരിലെ സി.പി.എം മുന്‍ പഞ്ചായത്തംഗം പൊറ്റക്കണ്ടത്തില് ശ്രീലേഷ്, പാര്‍ട്ടി പ്രവര്‍ത്തകനായ കളംകോഴിത്താഴം കോവത്ത് ഷൈജു എന്നിവര്‍ റിമാന്‍ഡിലാണ്.
ബാങ്ക് വായ്പ എടുത്തു വാങ്ങിയ ഓട്ടോ ഏലത്തൂരില്‍ ഓടിക്കാന്‍ സി.ഐ.ടിയു യൂണിയനിലെ ചിലര്‍ അനുവദിക്കാഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഈ മാസം 15 നായിരുന്നു സംഭവം. പരുക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
പരേതരായ അച്യുതന്റെയും ഗൗരിയുടെയും മകനാണ് രാജേഷ്. ഭാര്യ രജിഷ. സംസ്കാരം ഇന്ന് കാമ്പുറം ശ്മശാനത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."