ഡി.വൈ.എഫ്.ഐ കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനം നടത്തി
കിളിമാനൂര്‍ : ഡി വൈ എഫ് ഐ കിളിമാനൂര്‍ ബ്ലോക്ക് സമ്മേളനം മടവൂര്‍ ഇ എം എസ് ഭവനില്‍ ജില്ലാസെക്രട്ടറി ഐ സാജു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ആര് രതീഷ് അധ്യക്ഷനായിരു ന്നു.
ഡി വൈ എഫ് ഐ കിളിമാനൂര്‍ ബ്ലോക്ക് സെക്രട്ടറി എന്‍ ജഹാംഗീര്‍ റിപ്പോര്‍ട്ടും മര്‍ഫി രക്തസാക്ഷി പ്രമേയവും, ലക്ഷ്മി അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഡി വൈ എഫ് ഐ സംസ്ഥാനസമിതിയംഗം ഐ പി ബിനു, ജില്ലാജോയിന്റ് സെക്രട്ടറി ബെന്‍ഡാര്‍വിന്‍, ജില്ലാസെക്രട്ടറിയേറ്റംഗങ്ങളായ പുതിയകാവ് എസ് ഷിബു, സജ്നുസലാം, ജില്ലാകമ്മറ്റിയംഗങ്ങളായ അനൂപ്, മനീഷ്, സി പി എം ജില്ലാസെക്രട്ടറിയറ്റംഗം ബി പി മുരളി, ഏരിയ കമ്മറ്റിയംഗങ്ങളായ അഡ്വ എസ് ജയചന്ദ്രന്, ജി വിജയകുമാര്‍, എം എ റഹിം, കെ രാജേന്ദ്രന്, കെ വത്സലകുമാര്‍,ഡി സ്മിത,ഷാജഹാന്, അഡ്വ താജുദ്ദീന് അഹമ്മദ് ,സി പി എം കിളിമാനൂര്‍ ഏരിയ സെക്രട്ടറി അഡ്വ മടവൂര്‍ അനില്‍ ബ്ലോക്ക് സെക്രട്ടറി രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
സമ്മേളനം 21 അംഗ ബ്ലോക്ക് കമ്മറ്റിയെയും 13 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.ഭാരവാഹികളായി ജിനേഷ് (പ്രസിഡന്റ്) നിയാസ്, ലക്ഷ്മി,ഷൈന്‍ എം നാസര്‍ (വൈസ് പ്രസിഡന്റുമാര്‍) രമേശ് (സെക്രട്ടറി) ലെനിന്, അബിനാഷ്, നിതിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) യാസര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."