പുതുക്കാട് അന്‍പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ
പുതുക്കാട് : കണ്ണംപത്തൂരില്‍ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷബാധ. കണ്ണംപത്തൂര്‍ ജീസസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടന്ന ജപമാല ആഘോഷത്തിന്റെ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കണ്ണംപത്തൂരിലെ ഷാജുവിന്റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിലാണ് ഭക്ഷ്യവിഷബാധയേറ്റത്. തൃക്കൂര്‍ കല്ലൂരിലെ കാറ്ററിങ് സ്ഥാപനത്തില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
ഭക്ഷണം കഴിച്ചതിനുശേഷം ആളുകള്‍ക്ക് ഛര്‍ദ്ദിയും വയറുവേദനയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. വിവിധ ആശുപത്രികളിലായി സ്ത്രീകള്‍ ഉള്‍പ്പെടെ 50ഓളം പേരാണ് ചികിത്സ തേടിയത്. പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഇന്നലെ രാവിലെ മുതല്‍ 12 പേര്‍ പ്രഥാമിക ചികിത്സ തേടിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ആഘോഷത്തില്‍ 300 പേരോളം ഭക്ഷണം കഴിച്ചതായാണ് പറയുന്നത്. ഇനിയും കൂടുതല്‍ പേര്‍ ചികിത്സ തേടാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു.
ആരുടെയും നില ഗുരുതരമല്ല.ആരോഗ്യ വകുപ്പ് അധികൃതര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. ഭക്ഷണം എത്തിച്ച കാറ്ററിങ് സ്ഥാപനങ്ങള്‍ തൃക്കൂര്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ അടച്ചു പൂട്ടിച്ചു. തൃക്കൂര്‍ പാലക്കപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ബീറോ ബേക്കറി, അത്താണിയിലെ ജോയ്‌സ് ഫുഡ് എന്നീ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിച്ചത്.
ലൈസന്‍സും, ഹെല്‍ത്ത് കാര്‍ഡും ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. തൃക്കൂര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷീന വാസു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി സജി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."