HOME
DETAILS

വരൂ.. ഹൃദയം കൊണ്ട് വായിക്കാം

  
backup
June 15 2017 | 00:06 AM

%e0%b4%b5%e0%b4%b0%e0%b5%82-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

ഉടലിലെ ഏത് അവയവം നശിച്ചാലും കണ്ണ് ബാക്കിനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവനാണ് ഞാന്‍. അതെന്തുകൊണ്ടെന്നോ? വായനയെ അത്രമേല്‍ ഇഷ്ടപ്പെടുന്നത് കൊണ്ടുതന്നെ. വായിക്കാന്‍ പറ്റാതായിപ്പോവുന്ന ഒരു കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ കൂടി വയ്യ. കണ്ണുകൊണ്ടല്ല, ഹൃദയം കൊണ്ട് നിര്‍വഹിക്കുന്ന ഒരു കാര്യമായി വായന ബാല്യം തൊട്ടേ കൂട്ടുവരുന്നു.

അക്ഷരസ്‌നേഹികളുടെ പുണ്യദിനം

എല്ലാ ജൂണ്‍19നും നാം വായനാദിനം ആചരിക്കുന്നു. അല്ലല്ല, ആഘോഷിക്കുക തന്നെയാണ്. അക്ഷരങ്ങളേയും പുസ്തകങ്ങളേയും സ്‌നേഹിക്കുന്നവരുടെ ആഘോഷദിനമാണ് അന്ന്. കൂട്ടുകാര്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി.എന്‍.പണിക്കരെക്കുറിച്ച് കേട്ടിട്ടുണ്ടാവുമല്ലോ അല്ലേ ?വായനയും അക്ഷരസംസ്‌കാരവും പ്രോല്‍സാഹിപ്പിക്കുന്നതിനും ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനുമായി കേരളമാകെ സഞ്ചരിച്ച് പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ചരമദിനമാണ്(ജന്മ ദിനമല്ല കേട്ടോ) വായനാദിനമായി കൊണ്ടാടുന്നത്. സാംസ്‌കാരിക കേരളം ഏറെ കടപ്പെട്ടിരിക്കുന്നു ഈ മഹാരഥനോട്.

വിശാലതയിലേക്കുള്ള വാതില്‍
   
എന്തിന് വായിക്കണം? അല്ലെങ്കില്‍ വായനകൊണ്ട് എന്ത് പ്രയോജനം? എന്ന് കൂട്ടുകാരോട് ആരെങ്കിലും ചോദിച്ചാല്‍ ഉത്തരങ്ങള്‍ ഉടനെ വരണം. അറിവ്,ആശയങ്ങള്‍, പദസമ്പത്ത്, ഭാഷാശുദ്ധി. അതെ. ഇതെല്ലാമുണ്ട്. അതിനൊക്കെ പുറമേ വായന നമ്മെ കൂടുതല്‍ തെളിച്ചവും തിളക്കവുമുള്ള വ്യക്തിത്വങ്ങളുടെ ഉടമകളാക്കി മാറ്റുന്നു. കൂടുതല്‍ ആത്മവിശ്വാസം തരുന്നു. മത്സരപ്പരീക്ഷകളിലും നാലാളുകൂടുന്നിടത്തുമൊക്കെ അറിവിനെ പ്രയോഗിക്കാന്‍ കഴിയുന്നു. അതിലൂടെ സമൂഹത്തിന്റെ ആദരവ് നേടിത്തരുന്നു.
വായിക്കുന്ന ശീലമുള്ള ഒരാളെ വിശ്വാസത്തിലെടുക്കാം. വായന ശീലമാക്കിയവര്‍ക്ക് ഉറച്ച നിലപാടുകളും അഭിപ്രായങ്ങളുമുണ്ടാവും.
നമുക്ക് നമ്മുടെ വരാന്തയിലോ മാഞ്ചോട്ടിലോ ഇരുന്ന് ലോകസഞ്ചാരം സാധ്യമാക്കുന്നതിനുള്ള അവസരമാണ് പുസ്തകങ്ങള്‍ തരുന്നത്. അവയോടൊത്ത് ദേശാതിരുകളുടെ വിഭജനമില്ലാതെ നാം എവിടേക്കെല്ലാം യാത്ര പോവുന്നു. മാനവികത ഒരു മൂല്യമായി നമ്മുടെ മനസില്‍ ഉറയ്ക്കുന്നു. കൂടുതല്‍ വ്യക്തതയും വിശാലതയും കൊണ്ടുവന്ന് വായന നമ്മുടെ കാഴ്ചപ്പാടുകളെ ശുദ്ധീകരിക്കുന്നു.

മഹത്വത്തിന്റെ താക്കോല്‍

ഗാന്ധിജി, നെല്‍സണ്‍ മണ്ടേല,അബ്ദുല്‍ കലാം, മദര്‍ തെരേസ, എബ്രഹാം ലിങ്കന്‍....നമുക്ക് പ്രിയപ്പെട്ട മഹാന്‍മാരുടെ പട്ടിക ഒരിക്കലും അവസാനിച്ചുപോകുന്നതേയില്ല. ഇവരാരും തന്നെ മഹാന്‍മാരായി ജനിച്ചവരല്ല. പ്രവൃത്തികൊണ്ട് മഹത്വം ആര്‍ജിച്ചവരാണ്.  ഇവര്‍ക്കെല്ലാം ഉണ്ടായിരുന്ന പൊതുസവിശേഷത എന്താണെന്നോ? ഇവരൊക്കെയും മികച്ച വായനക്കാരായിരുന്നു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ഊര്‍ജം വായനയിലൂടെയും പഠനത്തിലൂടെയും കണ്ടെത്തി അവരൊക്കെയും സ്വയം നവീകരിച്ചിരുന്നു. ജയിലില്‍ കിടന്നപ്പോള്‍ പോലും വായിച്ചിരുന്നതിനെപ്പറ്റി ഗാന്ധിജിയും മണ്ടേലയുമെല്ലാം എഴുതിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മഹത്വത്തിലേക്കുള്ള താക്കോലായിരുന്നു ഇവര്‍ക്കെല്ലാം വായന.
വായന മരിക്കുന്നു എന്ന പരിദേവനം പൊതുവേയുണ്ട്. അത് ശരിയാണോ? വായിക്കുന്നവര്‍ എക്കാലത്തും ന്യൂനപക്ഷമായിരുന്നു. ഇപ്പോഴുമതേ. പക്ഷേ ഈ കുറഞ്ഞ പക്ഷമാളുകളാണ് ലോകത്തെ മാറ്റിത്തീര്‍ത്തിട്ടുള്ളത്.
പുസ്തകങ്ങളില്‍ നിന്ന് കുറേയൊക്കെ ഇ-വായനയിലേക്ക് മാറിയിട്ടുണ്ട് എന്നത് നേരാണ്. പക്ഷേ അതിലൂടെയും വിനിമയം ചെയ്യപ്പെടുന്നതും ഭാഷയും സംസ്‌കാരവുമെല്ലാമാണല്ലോ. അത്ഭുതാദരങ്ങള്‍ നേടിയെടുത്ത മികച്ച വായനക്കാരെ ഇക്കാലയളവിനിടെ പരിചയപ്പെടാനിടയായിട്ടുണ്ട്. എല്ലാ പ്രായശ്രേണിയിലും വരുന്ന പലവിധ തൊഴിലിലുമേര്‍പ്പെടുന്ന മനുഷ്യര്‍. ഈയിടെ പരിചയപ്പെട്ട ഒരുമ്മ ശരിക്കും അതിശയിപ്പിച്ചു. പ്രായം75 പിന്നിട്ടുവെങ്കിലും വായനയുടെ കാര്യത്തില്‍ ഒരു മുടക്കും വരുത്താറില്ല. ഓരോപുസ്തകവും പൂര്‍ത്തിയാവുമ്പോള്‍ നോട്ടുബുക്കില്‍ വായിച്ച പുസ്തകത്തെക്കുറിച്ച് എഴുതിയിടും. അങ്ങനെ എത്രയോ നോട്ടുപുസ്തകങ്ങള്‍ നിറയെ പുസ്തക നിരൂപണങ്ങളും വിശകലനങ്ങളും.

വായന = പ്രതിരോധം

ഒരു തുള്ളി മഷിക്ക് ഒരു ലക്ഷം പേരെ ചിന്തിപ്പിക്കാനുള്ള കരുത്തുണ്ട് എന്നും അത് 1000 വെടിയുണ്ടകളേക്കാള്‍ ശക്തമാണ് എന്നും പറയാറുള്ളത് കൂട്ടുകാര്‍ കേട്ടിരിക്കും. ഇന്നിപ്പോള്‍ മനുഷ്യരെന്ന നിലയില്‍ നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും നിരന്തരം വെല്ലുവിളിക്കപ്പെടുന്ന കാലമാണ്. ലോകത്തിനെയാകെ മൂടിപ്പോവുന്ന കാലുഷ്യങ്ങളകറ്റാന്‍ അക്ഷരങ്ങളും അത് കൊണ്ടുവരുന്ന വെളിച്ചവും വലിയ പങ്കുവഹിക്കേണ്ട കാലമാണ്. വായന ഇതുവരേയും ശീലമാക്കിയിട്ടില്ലാത്ത കൂട്ടുകാര്‍ ഒട്ടും വൈകിയിട്ടില്ല കേട്ടോ. പുസ്തകങ്ങളുമായുള്ള ദീര്‍ഘസൗഹൃദം തുടങ്ങാന്‍ വായനാദിനം വലിയൊരവസരമാണ്. വായന ഉറപ്പായും നമ്മെ കൂടുതല്‍ മികച്ച മനുഷ്യരാക്കിമാറ്റും.

പ്രവാചകസ്വരം

എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ ഒരിക്കല്‍ പറയുകയുണ്ടായി. നാവ് മരിച്ചാലും അത് പുറത്തുവിട്ട അക്ഷരങ്ങള്‍ നശിക്കുകയില്ല എന്ന്. അതായത്,എഴുത്തുകാരന്‍ മറഞ്ഞാലും അയാളുടെ കൃതി കാലത്തോട് സംസാരിച്ചുകൊണ്ടിരിക്കും. 26 വര്‍ഷങ്ങള്‍ക്കു മുന്‍പ് കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍ എഴുതിയ കവിത'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?'ഇന്നത്തെ യാഥാര്‍ത്ഥ്യമാവുന്നതും നാമിപ്പോഴും പാടുന്നതും. വായന നമ്മേ കാലത്തിന് മുന്‍പേ ഗമിക്കാന്‍ പ്രാപ്തരാക്കുന്നു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago