HOME
DETAILS

പിടിച്ചെടുത്ത ആവേശം പരിചരണത്തിനില്ല; വികസനമെന്നത് മരീചിക

  
backup
November 03 2018 | 06:11 AM

%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%86%e0%b4%b5%e0%b5%87%e0%b4%b6%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%9a

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്കയില്‍ സ്ഥിതി ചെയ്യുന്ന പേരേപ്പാറ ഡാം പഞ്ചായത്തിന് സ്വന്തമായിട്ട് ഏഴ് മാസം. പിടിച്ചെടുത്ത ആവേശം പരിചരണത്തിന് ഇല്ലാതായതോടെ വികസനമെന്നത് മരീചിക മാത്രമാവുകയാണ്. സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഒരേക്കര്‍ എണ്‍പത്തി നാലര സെന്റ് സ്ഥലം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് പഞ്ചായത്ത് ഏറ്റെടുത്തത്. ഡാം പ്രദേശത്തെ മരങ്ങളുടെ ചമയവിലയായി നാല് ലക്ഷത്തി പതിനായിരം രൂപ സ്ഥലം കൈവശം വെച്ചിരുന്ന വിരുപ്പാക്ക സ്വദേശി പേരേപ്പാറയില്‍ കൊച്ചു കുന്നേല്‍ ജെക്കബ്ബിന് നല്‍കാന്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകളുടെ ഭാഗമായി ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തുക കൈമാറിയായിരുന്നു ഏറ്റെടുക്കല്‍. 2018 ഏപ്രില്‍ 5നായിരുന്നു തു കകൈമാറ്റം നടന്നത്. ഡാം വിട്ട് കൊടുത്തുകൊണ്ട് ജെയ്ക്കബ്ബ് കരാറില്‍ ഒപ്പുവയ്ക്കുകുകയും ചെയ്തു.
ഇത് ഇടത് ഭരണം നടത്തുന്ന തെക്കുംകര പഞ്ചായത്തിന്റെ വലിയ രാഷ്ട്രീയ വിജയമാണെന്നായിരുന്നു അവകാാശവാദം, സി.പി.ഐ എമ്മിന്റെ നേതൃത്വത്തില്‍ വലിയ തോതില്‍ പ്രചാരണവും, രാഷ്ട്രീയ വിശദീകരണ യോഗങ്ങളും ആഹ്ലാദ പ്രകടനങ്ങളും വരെ നടന്നു. ഡാം സംരക്ഷണത്തിനും വികസനത്തിനും വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉണ്ടായി. ഡോ.. പി.കെ. ബിജു എം.പി യും , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അടക്കമുള്ളവര്‍ ഡാം സന്ദര്‍ശിക്കുകയും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലൊന്നായി പേരേപ്പാറയെ മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ മാത്രമായി അത് ഒതുങ്ങി.
ഡാമിലെയും പരിസരത്തേയും തേക്ക്, വീട്ടി തുടങ്ങിയ മരങ്ങള്‍ വനം വകുപ്പ് മുറിച്ച് മാറ്റി വകുപ്പിന്റെ ഡിപ്പോയിലേക്ക് മാറ്റുന്നതിനെടുത്ത തീരുമാനവും ജലരേഖയായി. വലിയ കോളിളക്കം സൃഷ്ടിച്ച് രാഷ്ട്രീയ വിജയം ആഘോഷിച്ച പഞ്ചായത്തിനിപ്പോള്‍ മിണ്ടാട്ടമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഡാമും, പരിസരവും ഇന്ന് കാട്ടുപൊന്തകളുടെ തടവറയിലാണ്. സ്വകാര്യ വ്യക്തിയുടെ കൈവശമിരുന്നപ്പോള്‍ ഉണ്ടായിരുന്ന സംരക്ഷണം പോലും ഇപ്പോഴില്ല , ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷം 47 പിന്നിട്ടിട്ടും ഡാമും, ഒരേക്കര്‍ എണ്‍പത്തി നാലര സെന്റ് സ്ഥലവും ഒഴിപ്പിച്ചെടുക്കുന്നതില്‍ അധികൃതര്‍ സമ്പൂര്‍ണ പരാജയമാണെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കൈവശക്കാരന് ലക്ഷങ്ങള്‍ നല്‍കിയുള്ള ഏറ്റെടുക്കല്‍.
1970 ല്‍ ഡാം നിര്‍മാണം പൂര്‍ത്തിയാക്കുകയും, 7 1 ല്‍ കമ്മിഷന്‍ ചെയ്യാന്‍ തയാറെടുക്കുകയും ചെയ്യുമ്പോഴാണ് ഡാമിനോട് ചേര്‍ന്ന മരങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് ചമയ വില നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യവഹാര നടപടികള്‍ ആരംഭിച്ചത്. വടക്കാഞ്ചേരി മുന്‍സിഫ് കോടതി, സബ് കോടതി, ഹൈക്കോടതി എന്നിവയില്‍ നാലര പതിറ്റാണ്ടായി കേസ് നിലനില്‍ക്കുകയായിിരുന്നു. ഒരു കോടതിയും കൈവശക്കാരനായ ഹരജിക്കാരന് അനുകൂല വിധി പുറപ്പെടുവിച്ചതുമില്ല.
2016 നവംബര്‍ ഏഴിന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നാല് മാസത്തിനുള്ളില്‍ ജില്ലാ കലക്ടറോട് തീരുമാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ 2017 നവംബര്‍ 18ന് ഉദ്യോഗസ്ഥരേയും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവരേയും പങ്കെടുപ്പിച്ച് യോഗം വിളിച്ച് ചേര്‍ക്കുകയും ഭൂമി ഏറ്റെടുക്കാനും ചമയവില സ്ഥലം കൈവശം വെച്ച വ്യക്തിയ്ക്ക് നല്‍കാനും തീരുമാനം എടുക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍നടപടികള്‍ ഏറ്റെടുത്ത ഡാമില്‍ഷട്ടര്‍ നിര്‍മാണത്തിന് പഞ്ചായത്ത് മൂന്ന്‌ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പിന് കൈമാറുമെന്നും കാലവര്‍ഷത്തില്‍ തന്നെ ഡാമില്‍ വെള്ളം സംഭരിച്ച് നിര്‍ത്തി കര്‍ഷകര്‍ക്ക് ഗുണപ്രദമായ നടപടി കൈകൊള്ളുമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് എം. കെ. ശ്രീജ, വൈസ് പ്രസിഡന്റ് സി.വി. സുനില്‍ കുമാര്‍ പ്രഖ്യാപനം.
ആഹ്ലാദ പ്രകടനമായി ഡാമിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ പി.കെ ബിജു എം.പിയുടെ നേതൃത്വത്തില്‍ ശുചീകരിച്ച സ്ഥലം മുഴുവന്‍ ഇന്ന് വന സമാനമായി കിടപ്പാണ്. ഇത് പഞ്ചായത്തിന്റെ കൊടിയ അനാസ്ഥയുടെ വലിയ ഉദാഹരണമാണെന്ന് തെക്കും കര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുനില്‍ ജെയ്ക്കബ്ബ് പറയുന്നു. ഇതിനെതിരേ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്നും സുനില്‍ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago