വെനസ്വേലയില്‍ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷം: ഭക്ഷണത്തിനായി അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നു
കരാകാസ്: എണ്ണ സമ്പുഷ്ടമായ വെനസ്വേലയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. ലോകത്തെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് അവിടെയുള്ളതെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദാരിദ്ര്യത്തിന്റെ ഭീകരാവസ്ഥ 40 ശതമാനമായി ഉയര്‍ന്നു. പോഷകാഹാരക്കുറവു മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ലക്ഷണക്കിനാളുകള്‍ നാടുവിട്ടു.
സോഷ്യലിസ്റ്റ് പ്രസിഡന്റായ നിക്കോളാസ് മഡ്യൂറോയുടെ നയങ്ങളാണ് രാജ്യത്തെ ഈ നിലയിലേക്ക് എത്തിച്ചതെന്ന് രാജ്യാന്തരത്തില്‍ നിന്നും ആഭ്യന്തരത്തില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എന്നാല്‍ യു.എസ് അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അദ്ദേഹം പറയുന്നത്.
അമ്മമാരും പിഞ്ചുകുഞ്ഞുങ്ങളുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. ഭക്ഷണത്തിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ വരെ വില്‍ക്കുന്നുണ്ടെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ദാരിദ്ര്യം കടുക്കുമ്പോള്‍ തങ്ങളുടെ കുട്ടികളെ വീട്ടില്‍ നിന്നിറക്കി വിടുന്നു.
പിന്നീട് കുട്ടികള്‍ കിടന്നുറങ്ങുന്നതും ഭക്ഷണത്തിനായി അലഞ്ഞുതിരിയുന്നതും തെരുവില്‍. ചവറ്റുകൂനയില്‍ കുട്ടികള്‍ ഭക്ഷണം തെരയുന്ന കാഴ്ചയും സ്ഥിരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 40 ഡിഗ്രി ചൂടില്‍ തിളക്കുന്നതിനാല് തെരുവില്‍ കഴിയുന്നതും കഠിനമാണ്. കാര്‍ഡ്ബോര്‍ഡുകളും പേപ്പറുകളും പൊതിഞ്ഞാണ് പലരുടെയും വിശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."