HOME
DETAILS
MAL
ചികിത്സ, വ്യാവസായികാവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കാന്‍ മണിപ്പൂര്‍ സര്‍ക്കാര്‍
backup
September 22 2019 | 10:09 AM
മോറെ: ചികിത്സ, വ്യാവസായികാവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാമെന്ന നിമയനിര്മാണത്തിനൊരുങ്ങി മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി ബിരണ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കഞ്ചാവ് ചികിത്സാവശ്യത്തിന് മാത്രമാണ് ഉപയോഗിക്കുകയെന്ന് ഉറപ്പ് വരുത്താന്‍ അതിന്റെ കൃഷി വ്യവസ്ഥാനുസൃതമായി മാത്രമേ നടപ്പാക്കുകയുള്ളൂ.
ചികിത്സാവശ്യത്തിനായി ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയിരുന്നു. ജനങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ സംസ്ഥാനത്തിന് ഇതിലൂടെ സാമ്പത്തികമായും സാമൂഹികമായും വികസനം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."