HOME
DETAILS
MAL
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന് കോണ്‍ഗ്രസില്‍ ചേര്‍ന്നു; അദ്ദേഹത്തിനെതിരെ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം
backup
November 03 2018 | 09:11 AM
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുത്ത മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന് സഞ്ജയ് സിങ് മസാനി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങിനെതിരെ തന്നെ മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് വോട്ടെണ്ണും. കനത്ത പ്രചരണമാണ് ബി.ജെ.പിയും കോണ്‍ഗ്രസും നടത്തുന്നത്.
ബി.ജെ.പി പാളയം വിട്ട മസാനിയെ ചൗഹാന്റെ മണ്ഡലമായ ബുധ്നിയില്‍ തന്നെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."