മോഷണം പതിവാകുന്നു; കണിയാപുരത്ത് ജനം ഭീതിയില്‍
കഠിനംകുളം: പട്ടാപ്പകലും കള്ളന്മാര് വീടുകളില്‍ കയറിയിറങ്ങുന്നത് കണിയാപുരം നിവാസികളെ ഭീതിയിലാക്കി. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച മോഷ്ടാവ് നാട്ടുകാര്‍ക്കിടയില്‍ ഭീതി പരത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു.
കഴിഞ്ഞ ദിവസം വീട്ടില്‍ വസ്ത്രം അലക്കുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ മാല ഇയാള്‍ പൊട്ടിച്ചെടുത്തു. കണിയാപുരം മസ്താന് മുക്കിന് സമീപം പരിത്തിഏല സ്വദേശി നബീസത്ത് ബീവി(44) ന്റെ മാലയാണ് നഷ്ടപ്പെട്ടത്. നാല് ദിവസം മുമ്പ് പ്രദേശത്തെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം പുറത്തിറങ്ങിയ കള്ളന് വീട്ടമ്മയുടെ നിലവിളി കേട്ടു മോഷ്ടിച്ചെടുത്ത് സ്വര്‍ണ വള ഉപേക്ഷിച്ചു രക്ഷപ്പെട്ടു. സമാന സംഭവങ്ങള്‍ പ്രദേശത്തെ പല വീടുകളിലുമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച ഉച്ചക്കു പുരുഷന്മാരൊക്കെ പള്ളിയില്‍ പോകുന്ന സമയത്താണ് കള്ളന്റെ ശല്യം കൂടുതലായുമുണ്ടാകുന്നത്.
പരിസരപ്രദേശവും വീടിന്റെ രീതികളും വളരെ കൃത്യമായി അറിയാവുന്നയാളായിരിക്കും ഇതിനു പിന്നിലെന്നാണ് പൊലിസ് നിഗമനം. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."