എലത്തൂര്‍ ഓട്ടോ ഡ്രൈവറുടെ മരണം; നാലുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: സി.പി.എം മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച എലത്തൂര്‍ സ്വദേശി രാജേഷിന്റെ മരണത്തില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. സി.പി.എം പ്രവര്‍ത്തകനായ എലത്തൂര്‍ സ്വദേശി മുരളിയും എലത്തൂര്‍ യൂനിയന്‍ സെക്രട്ടറി ഖദ്ദാസിയുമാണ് അറസ്റ്റിലായത്. ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ബാങ്ക് വായ്പ എടുത്തു വാങ്ങിയ ഓട്ടോ ഏലത്തൂരില്‍ ഓടിക്കാന്‍ സി.ഐ.ടിയു യൂണിയനിലെ ചിലര്‍ അനുവദിക്കാഞ്ഞതാണ് തര്‍ക്കത്തിന് കാരണം. ഈ മാസം 15 നായിരുന്നു സംഭവം. തര്‍ക്കത്തില്‍ പരുക്കേറ്റ രാജേഷ് ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രാജേഷ് ഇന്നലെ രാത്രിയോടെ മരിച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സി.പി.എം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്.
സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപിച്ച് പ്രദേശവാസികളും ബി.ജെ.പി പ്രവര്‍ത്തകരും പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."