HOME
DETAILS

യൂത്ത്‌ലീഗിന്റെ വെടി ഉണ്ടയുള്ളതു തന്നെ; ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം

  
backup
November 03 2018 | 11:11 AM

minister-jaleel-controversy

 

കോഴിക്കോട്: പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്ന ആരോപണത്തിനു മുന്നില്‍ കൃത്യമായ മറുപടിയില്ലാതെ മന്ത്രി ജലീല്‍. തന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ മാനേജറായ അദീപിനെ ഡെപ്യൂട്ടേഷനില്‍ നിയമിച്ചതെന്നാണ് ജലീല്‍ പറയുന്നത്. കേന്ദ്ര ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് പുതിയ പ്രൊജക്ടുകള്‍ സമര്‍പ്പിച്ച് ഫണ്ട് വാങ്ങിയെടുക്കുന്നതിന് വേറെ ഒരാളെ കിട്ടുന്നത് വരെ തല്‍ക്കാലത്തേക്കെങ്കിലും ഡപ്യൂട്ടേഷനില്‍ വരണമെന്നും അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് അദീപ് സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ വന്നതെന്നും ജലീല്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജലീലിന്റെ പിതൃ സഹോദരനായ ഒരാളു മാത്രമാണോ ഈ യോഗ്യതയുള്ളതായി സംസ്ഥാനത്തുള്ളതെന്നും മറ്റൊരാളെ കണ്ടെത്താന്‍ കഴിയാത്തുതു കൊണ്ടാണോ സ്വന്തം ബന്ധുവിനെ തന്നെ നിയമിച്ചതെന്നുമുള്ള യൂത്ത്‌ലീഗിന്റേയും പ്രതിപക്ഷത്തിന്റേയും ചോദ്യത്തിനു ജലീലിനു മറുപടിയില്ല. ആദ്യത്തെ ഇന്റര്‍വ്യുവിന്റെ സമസത്ത് ഹാജരാവാതിരുന്ന വ്യക്തിയെ വീണ്ടും ക്ഷണിച്ചു വരുത്തി നിയമിച്ചതാണെന്ന രീതിയിലുള്ള മന്ത്രിയുടെ വിശദീകരണം അദ്ദേഹത്തെ തന്നെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ മന്ത്രിയുടെ രാജിയുമായി ബന്ധപ്പെട്ടു രംഗത്തു വന്നിരിക്കുകയാണ്. ബന്ധുനിയമനം നടത്തിയയെന്നു കുറ്റസമ്മതം നടത്തിയ മന്ത്രി കെടി ജലീലിനെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

നഗ്‌നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം ഉണ്ടാകും. ന്യൂനപക്ഷ കോര്‍പറേഷനില്‍ ബന്ധുവിന് നിയമനം നല്‍കാന്‍ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവ് വരുത്തിയത്. സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ആളെ ഇന്റര്‍വ്യൂപോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്‍കുകയാണു ചെയ്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.

യോഗ്യത ഭേദഗതി ചെയ്ത് മന്ത്രി കെ.ടി.ജലീല്‍ ബന്ധുവിന് നിയമനം തരപ്പെടുത്തി എന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും യൂത്ത്‌ലീഗ് പ്രകടനം നടത്തും.

ജലീലിന്റെ വിശദീകരണ കുറിപ്പ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago