അരാംകോ ആക്രമണത്തിന് പിന്നില്‍ ഇറാന്‍; അന്വേഷണം പൂര്‍ത്തിയായാല്‍ നടപടി: സഊദി
ജിദ്ദ: അരാംകോ ആക്രണത്തിന് പിന്നില്‍ ഇറാനാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ആയുധങ്ങളെല്ലാം ഇറാന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
റിയാദില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് വിദേശ കാര്യ സഹമന്ത്രി സഊദി അരാംകോം ആക്രണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്ന് ആവര്‍ത്തിച്ചത്.
ആഗോള എണ്ണ വിപണിയില്‍ പ്രതിസന്ധി ഉണ്ടാക്കിയ അരാംകോ ആക്രമണത്തിന്റെ ഉത്തരവാദികളെ വെറുതെ വിടില്ല. തങ്ങളെ ആക്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ സഊദി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഏതുതരം തിരിച്ചടിയാണ് നല്‍കുന്നത് എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വിദേശ പങ്കാളിത്തത്തോടെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ഇക്കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകും.
260 മിസൈലുകളും 150 ഡ്രോണുകളുമാണ് ഇറാന്‍ ഇതുവരെ സഊദിക്ക് നേരെ അയച്ചത്. എല്ലാം തീവ്രവാദികളുടെ സഹായത്തോടെയായിരുന്നു. എന്നാല്‍ ഇറാന്റെ അതിര്‍ത്തിക്ക് നേരെ ഒരു ബുള്ളറ്റ് പോലും സഊദി അയച്ചിട്ടില്ലെന്നും ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
ഇതിനിടെ, സഊദിയിലേക്ക് കൂടുതല്‍ സൈനികരെ അയക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളും പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏതുതരത്തിലുള്ള കടന്നുകയറ്റങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന് നേരെയുണ്ടാവുന്ന ചെറിയ പ്രകോപനങ്ങള്‍ക്ക് പോലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ തലവന്‍ മേജര്‍ ജനറല്‍ ഹൊസെയ്ന്‍ സലാമി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."