HOME
DETAILS

ബി.ജെ.പി പഠന ശിബിരത്തില്‍ നിസ്‌കാരവും പ്രാര്‍ത്ഥനയും

  
backup
November 03 2018 | 12:11 PM

bjp-minority-morcha

#ഹംസ ആലുങ്ങല്‍


കോഴിക്കോട്: ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാനൊരുങ്ങി സംഘ്പരിവാര്‍ വീണ്ടും രംഗത്ത്. ആദിവാസി ദലിത് വിഭാഗങ്ങളിലെ പലരും പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും കൊഴിഞ്ഞുപോകുമ്പോഴാണ് പുതിയ വാഗ്ദാനങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ ഒപ്പംകൂട്ടാനുള്ള ശ്രമം. ഇതിനായി ന്യൂനപക്ഷ മോര്‍ച്ചയുടെ പ്രവര്‍ത്തകരെയാണ് ചുമതലപ്പെടുത്തുന്നത്.
വിവിധ പാര്‍ട്ടികളില്‍ ഇടഞ്ഞുനില്‍ക്കുന്ന മുസ്‌ലിം യുവാക്കളെയും ഇതര ന്യൂനപക്ഷ സമുദായങ്ങളിലെ നേതാക്കളെയും നേരത്തേതന്നെ ന്യൂനപക്ഷ മോര്‍ച്ചയുടെ തലപ്പത്തെത്തിച്ചിരുന്നു.

പത്തനംതിട്ട ചരല്‍കുന്നില്‍ തുടങ്ങിയ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പഠനശിബിരത്തിന്റെ അജന്‍ഡതന്നെ ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള പദ്ധതികളാണ്. തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവിടെ നടക്കുന്ന ഒന്‍പതു വിഷയങ്ങളിലെ പ്രബന്ധങ്ങളില്‍ പലതും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ടവയാണ്. നിസ്‌കാരത്തിനും പ്രാര്‍ത്ഥനക്കുമൊക്കെ സമയവും സൗകര്യവും നല്‍കിയാണ് ശിബിരം. ബാദുഷ തങ്ങളാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്.

ഇതിനു ശേഷം മലപ്പുറത്ത് ഒരു മഹാ സഗമം നടത്താനും പദ്ധതിയുണ്ട്. മലപ്പുറത്തും പാര്‍ട്ടിക്കു വേരുണ്ടാക്കുന്നതിന്റെ ഭാഗമായി 2019 ജനുവരിയില്‍ മലപ്പുറത്തു ന്യൂനപക്ഷ മഹാ സമ്മേളനം തന്നെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ഈ സമ്മേളനത്തിനുള്ള വിശദമായ രൂപരേഖയും പഠനശിബിരത്തില്‍ തയാറാക്കിയിട്ടുണ്ട്.

എന്നാല്‍, വിവിധ സംഘടനകളില്‍നിന്നു ന്യൂനപക്ഷ മോര്‍ച്ചയിലെത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നില്ലെന്ന പരാതി വ്യാപകമാണ്.
ഇതേ തുടര്‍ന്ന് സംഘടനയില്‍നിന്നു കൊഴിഞ്ഞുപോക്കും ആരംഭിച്ചിട്ടുണ്ട്. തന്നെ അവഗണിക്കുന്നെന്നാരോപിച്ചു ദിവസങ്ങള്‍ക്കു മുന്‍പു ഗുരുവായൂര്‍ മണ്ഡലം യുവമോര്‍ച്ച ജന. സെക്രട്ടറി കെ.ടി മുഹമ്മദ് രാജിവച്ചിരുന്നു.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരെയും പാര്‍ട്ടിയുമായി അകന്നു കഴിയുന്നവരെയുമാണ് സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത്. ഹജ്ജ് വളണ്ടിയര്‍, സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സില്‍ തുടങ്ങി കേന്ദ്രസര്‍ക്കാരിനു കീഴില്‍ വരുന്ന ഇതര ബോര്‍ഡുകളില്‍ അംഗത്വമടക്കം വാഗ്ദാനം ചെയ്താണ് സംഘ്പരിവാറിന്റെ പ്രലോഭനം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  13 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  31 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago