HOME
DETAILS
MAL
മഅ്ദനിയുടെ സന്ദര്‍ശനസമയം എട്ടു ദിവസം അധികം നീട്ടി
backup
November 03 2018 | 14:11 PM
തിരുവനന്തപുരം: പി.ഡി.പി ചെയര്മാന് അബ്ദുനാസര്‍ മഅ്ദനിക്ക് കേരളസന്ദര്‍ശനത്തിന്റെ സമയം നീട്ടി നല്കി വിചാരണക്കോടത്. എട്ടു ദിവസമാണ് അധികമായി നീട്ടി നല്‍കിയത്. ഇതോടെ നവംബര്‍ 12 വരെ മഅ്ദനിക്ക് കേരളത്തില്‍ തുടരാം.
അര്‍ബുദ ബാധിതയായ മാതാവിന്റെ ആരോഗ്യസ്ഥിതി മോശമായതോടെയാണ് വിചാരണക്കോടതിയുടെ കര്‍ശന വ്യവസ്ഥകള്‍ അംഗീകരിച്ച് മഅ്ദനി കേരളത്തിലെത്തിയത്. വ്യവസ്ഥകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാന്‍ മഅ്ദനി തീരുമാനിച്ചിരുന്നു.
മാതാവ് അസ്മ ബീവി വെന്റിലേറ്ററിന്റെ സഹായത്തോടെ ശാസ്താംകോട്ട പത്മാവതി ആശുപത്രിയില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."