HOME
DETAILS
MAL
'തോറ്റ വിദ്യാര്‍ഥിയെ ജയിപ്പിച്ച സംഭവം അന്വേഷിക്കണം'
backup
September 22 2019 | 18:09 PM
തിരുവനന്തപുരം: എന്‍ജിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥിയെ മന്ത്രി കെ.ടി ജലീല്‍ ഇടപെട്ട് വിജയിപ്പിച്ച സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നടപടിയും സത്യപ്രതിജ്ഞാലംഘനവുമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.
വിദ്യാര്‍ഥിയെ ചട്ടവിരുദ്ധമായി ജയിപ്പിക്കാന്‍ ഇടപെട്ട് സര്‍വകലാശാലയിലെ പരീക്ഷാസംവിധാനം അട്ടിമറിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തന്നെ നേതൃത്വം നല്കിയ സംഭവത്തില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."