വഴിനീളെയുള്ള പൊലിസുകാരുടെ സല്യൂട്ട് പ്രാകൃതം: മന്ത്രി എം.എം മണി
കൊല്ലം: പൊലിസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ ഉള്‍പ്പടെ വഴിനീളെ സല്യൂട്ട് അടിക്കുന്ന രീതി പ്രാകൃതമായ ഏര്‍പ്പാടാണെന്നു മന്ത്രി എം.എം മണി പറഞ്ഞു. കേരള പൊലിസ് അസോസിയേഷന് കൊല്ലം സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുമാനവും സല്യൂട്ടുമൊക്കെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ചെയ്യുന്നതില്‍ സാംഗത്യമുണ്ട്. എന്നാല്‍ വണ്ടിയില്‍ പോകുന്ന
വേളയിലും ട്രാഫിക് ഡ്യൂട്ടിയിലുള്ള പൊലിസുകാര്വരെ അവരുടെ ജോലി നിര്‍ത്തിവച്ചു സല്യൂട്ട് ചെയ്യുന്നത് അനാവശ്യമാണ്. നിയമപാലനത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപ്രാതിനിധ്യം എന്നതാണ് സര്‍ക്കാര്‍ നയമെന്നും ഇതിനായി പൊലിസ് സേനയിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. എം നൗഷാദ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബേഗം മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."