HOME
DETAILS

മോദി വിരുദ്ധതയെന്നാല്‍ ദേശവിരുദ്ധതയല്ല- തുറന്ന കത്തുമായി ഒരു കൂട്ടം ഉദ്യോഗസ്ഥര്‍

  
backup
June 15 2017 | 07:06 AM

anti-govt-is-not-anti-national

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നു വരുന്ന 'ദേശസ്‌നേഹ'ത്തിലേക്കും അതു വഴിയുണ്ടാവുന്ന അസഹിഷ്ണുതാ നിലപാടുകളിലേക്കും വിരല്‍ ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഒരു കൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എഴുത്തുമായി രംഗത്തെത്തിയത്. കേന്ദ്ര സാസംസ്‌കാരിക വകുപ്പ് മുന്‍  സെക്രട്ടറി ജവഹര്‍ സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് വകുപ്പ് മുന്‍ സെക്രട്ടറി ഭാസ്‌കര്‍ ഗോസ്, മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വചഹത് ഹബീബുള്ള, മുംബൈ മുന്‍ പൊലിസ് മേധാവി ജൂലിയോ റെബീറോ ആക്ടിവിസ്റ്റുകളായ അരുണ റോയ് ഹര്‍ഷ് മന്ദര്‍ ഗുജറാത്ത് കേഡര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മ തുടങ്ങിയവര്‍ ഇതിലുള്‍പെടുന്നു.

മോദിക്കെതിരായ നിലപാടുകള്‍ ദേശവിരുദ്ധമല്ലെന്ന് പറയുന്ന കത്തില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പൊതുബോധം സൃഷ്ടിക്കുന്ന രീതിയിലുള്ള ദേശീയതയാണ് രാജ്യത്ത് ഉയര്‍ന്നു വരുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.
 
രാജ്യത്ത് ശകതമായ മതവിവേചനമാണ് നിലിനില്‍ക്കുന്നതെന്ന് എഴുത്തില്‍ ആരോപിക്കുന്നു. വെറുപ്പുളവാക്കുന്ന രീതിയിലുള്ള നിലപാടുകളാണ് ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം കൈകൊണ്ടത്. ശ്മശാനങ്ങളിലടക്കം മതപരമായ വിവേചനം കടന്നു വന്നു. എല്ലാ മതവിശ്വാസികളുടെ ചടങ്ങുകള്‍ക്കും ഒരു പോലെയാണോ സര്‍ക്കാര്‍ വൈദ്യുതി പോലുള്ള കാര്യങ്ങള്‍ വിതരണം ചെയ്യുന്നത്- എഴുത്തില്‍ ചോദിക്കുന്നു. ഇതെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആരോപിക്കുന്നതെന്നും എഴുത്തിലുണ്ട്.

അറവു നിയന്ത്രണം രാജ്യത്തെ സാധാരണക്കാരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നതെന്നും കത്തില്‍ സൂചിപ്പിക്കുന്നു. ഗോ സംരക്ഷരടക്കമുള്ളവര്‍ അബിഭാഷകന്റേയും ജഡ്യിയുടേയും ആരാച്ചാരിന്റെയും റോളുകള്‍ ഒന്നിച്ചാ കൈകാര്യം ചെയ്യുകയാണ്. നിയമസംഹിതകളുടെ മേല്‍ അവര്‍ താണ്ഡവമാടുന്നുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

മതപരമായ വിവേചനം രാജ്യത്ത് അവസാനിപ്പിക്കണമെന്ന് എഴുത്തില്‍ ആവശ്യപ്പെടുന്നു. പശു വിവാദത്തിന് വിരാമമിടണമെന്നും  ഗോസംരക്ഷത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്നും കത്ത് ആവശ്യപ്പെടുന്നു.

രാജ്യത്തെ ഇത്തരം പ്രവണതകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുപ്രവര്‍ത്തകരെ കത്തില്‍ ഉണര്‍ത്തുന്നു.  ഭരണഘടനയുടെ ആത്മാവ് തകര്‍ക്കാന്‍ ഇത്തരക്കാരെ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  25 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  25 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  25 days ago