ബി.ജെ.പി സ്ഥാനാര്‍ഥികള്‍ രണ്ട് ദിവസത്തിനകം
കൊച്ചി: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും.
വിജയസാധ്യതയും ജനവിശ്വാസവുമുള്ള നേതാക്കളെ മത്സരിപ്പിക്കാനാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടും. ഓരോ മണ്ഡലങ്ങളിലേക്കും മൂന്ന് പേരുകളാണ് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ളത്.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവരെ സ്ഥാനാര്‍ഥിയാക്കുന്നത് ചര്‍ച്ച ചെയ്തു. മത്സരിക്കില്ലായെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അന്തിമ തീരുമാനം എടുക്കുന്നത് പാര്‍ട്ടിയാണ്.
ആരും മത്സരിക്കാമെന്ന് പറഞ്ഞ് മുന്നോട്ടുവരാറില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോര്‍കമ്മിറ്റി അംഗങ്ങളായ കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. കോര്‍ കമ്മിറ്റി അംഗമായ വി.മുരളീധരന്‍ അമേരിക്കന്‍ പര്യടനത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."