വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ടെന്ന് കെ.മുരളീധരന്‍
കോഴിക്കോട്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാലിനെ സ്ഥാനാര്‍ഥിയാക്കേണ്ടെന്ന് കെ.മുരളീധരന്‍ എം.പി. താന്‍ എം.എല്‍.എ ആയിരുന്ന മണ്ഡലത്തില്‍ തന്റെ കുടുംബത്തില്‍ നിന്ന് ആരും ഉടനെ മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായം.
പത്മജയെ സ്ഥാനാര്‍ഥിയാക്കുന്നത് കുടുംബാധിപത്യമെന്ന ആക്ഷേപത്തിന് കാരണമാകും. വട്ടിയൂര്‍ക്കാവില്‍ തനിക്ക് നോമിനി ഇല്ല. സ്ഥാനാര്‍ഥിനിര്‍ണയം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നടത്തണം. ഒരേ കുടുംബത്തില്‍ നിന്നുതന്നെ സ്ഥാനാര്‍ഥി തുടര്‍ച്ചയായുണ്ടാകുന്നത് ശരിയായ നടപടിയല്ല. പാര്‍ട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും. വളരെ വേദനയോടെയാണ് താന്‍ വട്ടിയൂര്‍ക്കാവ് വിട്ടത്. ബി.ജെ.പി ഇത്തവണ വട്ടിയൂര്‍ക്കാവില്‍ നേട്ടമുണ്ടാക്കില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ലപ്രകടനം കാഴ്ചവച്ച ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിക്കുന്നതിനെ പിന്തുണയ്ക്കും.
നിലവില്‍ എല്‍.ഡി.എഫിന്റെ അധീനതയിലുള്ള അരൂര്‍ മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനില്ലെന്ന് പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. കുടുംബാധിപത്യം ആരോപിക്കപ്പെടുമെന്ന നിലപാടിനോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."