HOME
DETAILS

ഇമ്രാന്‍ഖാന്‍ യു.എസിലേക്കു പറന്നത് സഊദി കിരീടാവകാശിയുടെ വിമാനത്തില്‍

  
backup
September 22 2019 | 19:09 PM

%e0%b4%87%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%96%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d


ഇസ്‌ലാമാബാദ്: യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അമേരിക്കയിലെത്തി. സഊദി കിരീടാവകാശി നല്‍കിയ പ്രത്യേക വിമാനത്തിലാണ് ഇമ്രാന്‍ഖാന്‍ പോയത്. യു.എന്‍ സമ്മേളനത്തിന് പോകാനായി യാത്രാവിമാനം ഉപയോഗിക്കാനായിരുന്നു ഇമ്രാന്‍ഖാന്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അദ്ദേഹത്തെ അതിഥിയായി കണക്കാക്കിയാണ് സഊദി കിരീടാവകാശി ഇമ്രാന്‍ഖാന് വേണ്ടി പ്രത്യേക വിമാനം നല്‍കിയത്.
അമേരിക്കയിലേക്ക് പോകുന്നതിന് മുന്‍പായി ഇമ്രാന്‍ഖാന്‍ സഊദി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കി നല്‍കിയത്. ഇമ്രാന്‍ഖാന്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി കൂടിക്കാഴ്ച നടത്തുക.
രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ചെലവ് വെട്ടിച്ചുരുക്കുന്നതിന് വേണ്ടിയാണ് ഇമ്രാന്‍ഖാന്‍ വിദേശയാത്രയ്ക്ക് പ്രത്യേക വിമാനത്തിന് പകരം യാത്രാവിമാനം ഉപയോഗിക്കുന്നത്. മുന്‍പും അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇമ്രാന്‍ഖാന്‍ യാത്രാവിമാനം ഉപയോഗിച്ചത് വാര്‍ത്തയായിരുന്നു. കശ്മിര്‍ വിഷയത്തില്‍ പിന്തുണ തേടുന്നതിനായിരുന്നു ഇമ്രാന്റെ രണ്ടുദിവസത്തെ സഊദി സന്ദര്‍ശനം. യു.എന്‍ പൊതുസഭാ സമ്മേളനത്തില്‍ കശ്മിര്‍ വിഷയം ഉയര്‍ത്താനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.
അതേസമയം കശ്മിര്‍ ആഭ്യന്തരവിഷയമായതിനാല്‍ ഇന്ത്യ യു.എന്നില്‍ ഉന്നയിക്കില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില്‍ കശ്മിര്‍ വിഷയത്തില്‍ യു.എന്‍ ഇടപെടാമെന്നാണ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞത്. ഈമാസം 27നാണ് പാക് പ്രധാനമന്ത്രി യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുക.
അതേസമയം യു.എസിലെത്തിയ പാക് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടത്തിന്റെ പ്രതിനിധിയായി ആരും എത്താതിരുന്നത് ശ്രദ്ധേയമായി. പാകിസ്താന്റെ യു.എന്‍ പ്രതിനിധി മലീഹ ലോധി മാത്രമേ ഇമ്രാനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നുള്ളൂ.
അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇന്ത്യയിലെ യു.എസ് അംബാസിഡര്‍ കെന്നത്ത് ജസ്റ്റര്‍, വാണിജ്യ-അന്താരാഷ്ട്ര കാര്യ ഡയരക്ടര്‍ ക്രിസ്റ്റഫര്‍ ഒള്‍സന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: ഫാറൂഖ് കോളജ് അധികൃതരുടെ മൗനം സംശയാസ്പദമെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി

Kerala
  •  24 days ago