ഇന്ത്യയുടെ ഊര്‍ജാവശ്യം നിറവേറ്റുമെന്ന് സഊദി അംബാസഡര്‍
എണ്ണ വിപണിയുടെ സ്ഥിരത നിലനിര്‍ത്താന്‍ മറ്റ് എണ്ണ ഉല്‍പ്പാദകരുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സഊദി അംബാസഡര്‍ പറഞ്ഞു
ന്യൂഡല്‍ഹി: എണ്ണ സംസ്കരണ യൂനിറ്റിനുനേരെ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനുള്ള എണ്ണ നല്കുന്ന കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് സഊദി. എണ്ണ വിപണിയുടെ സ്ഥിരത നിലനിര്‍ത്താന്‍ മറ്റ് എണ്ണ ഉല്‍പ്പാദകരുമായി ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും തങ്ങള്‍ തയാറാണെന്നും ഇന്ത്യയിലെ സഊദി അംബാസഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാത്തി പറഞ്ഞു.
സഊദിക്കു നേരെയുണ്ടായ ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ യു.എന്‍, അന്താരാഷ്ട്ര തലത്തിലെ അന്വേഷണ ഏജന്‍സി തുടങ്ങിയവയുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്വയം പ്രതിരോധിക്കാനും ഇത്തരം ആക്രമണങ്ങളോട് ശക്തമായി പ്രതികരിക്കാനുള്ള കഴിവും ദൃഢനിശ്ചയവും സഊദിക്കുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റിയാദിന് ഇന്ത്യ നല്കുന്ന പിന്തുണയെയും ഐക്യദാര്‍ഢ്യത്തെയും രാജ്യം അഭിനന്ദിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 14നാണ് സഊദിയിലെ ദേശീയ പെട്രോളിയം കമ്പനിയായ സഊദി അരാംകോയ്ക്കുനേരെ ആക്രണമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."