മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായിരിക്കേ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുമായി മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ഭാര്യാ സഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
വീണ്ടും അധികാരത്തുടര്‍ച്ചക്കായി കളത്തിലിറങ്ങിയ ബി.ജെ.പിയേയും മുഖ്യമന്ത്രിയേയും ഞെട്ടിച്ചുകൊണ്ടാണ് ചൗഹാന്റെ ഭാര്യ സാധനാ സിങിന്റെ സഹോദരന്‍ സഞ്ജയ് സിങ് മസാനി കോണ്‍ഗ്രസിലെത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് അധ്യക്ഷനുമായ കമല്‍ നാഥിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യയുടേയും സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മധ്യപ്രദേശിന് ആവശ്യം നാഥ് (കമല്‍ നാഥ്) ആണെന്നും അല്ലാതെ ശിവ്്‌രാജ്(ശിവ്്‌രാജ് സിങ് ചൗഹാന്‍) അല്ലെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ സഞ്ജയ് സിങ് പറഞ്ഞു. കുടുംബ രാഷ്ട്രീയത്തെയാണ് ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വലിയവലിയ ആളുകള്‍ക്കുവേണ്ടി അധ്വാനിക്കുന്നവരെ അവഗണിക്കുകയാണ് സംസ്ഥാന മുഖ്യമന്ത്രി ശിവ്്‌രാജ് സിങ് ചെയ്യുന്നതെന്നും സഞ്ജയ് ആരോപിച്ചു. കഴിഞ്ഞ 13 വര്‍ഷമായി ചൗഹാന്‍ മധ്യപ്രദേശില്‍ ഭരണം നടത്തുന്നു. ബന്ധുക്കളെ മാത്രം രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കാട്ടുകയും പാര്‍ട്ടിയുടെ അടിത്തറയെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. താന്‍ ചൗഹാന്റെ രക്തബന്ധമല്ലാത്തതുകൊണ്ട് താന്‍ പൂര്‍ണമായും അവഗണിക്കപ്പെടുകയായിരുന്നുവെന്നും സഞ്ജയ് ആരോപിച്ചു.
അതേസമയം സഞ്ജയ് സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്ന് മുഖ്യമന്ത്രിയുടെ മകന്‍ കാര്‍ത്തികേയ ചൗഹാന്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടി മാറിയാലും കുടുംബ ബന്ധത്തില്‍ അത് പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കാര്‍ത്തികേയ വ്യക്തമാക്കി.
ഈ മാസം 28ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 177 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ മന്ത്രിമാരില്‍ 24 പേര്‍ക്ക് സീറ്റ് ലഭിച്ചപ്പോള്‍ മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ 34 എം.എല്‍.എമാര്‍ക്ക് സീറ്റ് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ശിവ്്‌രാജ് സിങ് ചൗഹാന്‍ ബുദ്ധിനി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രിക്കെതിരേ ഭാര്യാ സഹോദരന്‍ മത്സരിച്ചേക്കുമെന്ന് വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."