'മീ റ്റൂ': എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരേ ജോലിസ്ഥലത്തുണ്ടാവുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയുന്ന 'മീ റ്റൂ' കാംപയിനില്‍ കുടുങ്ങിയ മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ ആരോപണങ്ങള്‍ രാജ്യസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ അക്ബറിനെതിരേ ഇതിനകം 15ഓളം വനിതാ മാധ്യമപ്രവര്‍ത്തകരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. അക്ബറിനെതിരായ ആരോപണങ്ങള്‍ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതോടെയാണ് പരാതി എത്തിക്‌സ് കമ്മിറ്റി മുന്‍പാകെ എത്തിയത്. പരാതികള്‍ എത്തിക്‌സ് കമ്മിറ്റി അന്വേഷിക്കുമെന്ന് ബി.ജെ.പിയുടെ രാജ്യസഭാംഗം നാരായണ്‍ ലാല്‍ പഞ്ചാരിയ അറിയിച്ചു.
നേരത്തെ അക്ബര്‍ ജോലിചെയ്ത ടെലഗ്രാഫ് പത്രത്തില്‍ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്ന പ്രിയാരമണിയാണ് ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനു പിന്നാലെ അക്ബറിനൊപ്പം വിവിധ മാധ്യമസ്ഥാപനങ്ങളില്‍ ജോലിചെയ്ത നിരവധിപേരാണ് അദ്ദേഹത്തില്‍നിന്നു നേരിട്ട ലൈംഗിക ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ആരോപണങ്ങളെല്ലാം നിഷേധിച്ച അദ്ദേഹം വിദേശകാര്യസഹമന്ത്രി പദവി രാജിവയ്ക്കുകയും തനിക്കെതിരേ ആദ്യം പരാതി നല്‍കിയ പ്രിയാരമണിക്കെതിരേ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു. ഡല്‍ഹി പട്യാലാ ഹൗസ് കോടതി മുന്‍പാകെയുള്ള ഈ കേസില്‍ അക്ബറിന്റെ മൊഴിയെടുത്തിരുന്നു.
അവസാനമായി കഴിഞ്ഞദിവസം അക്ബറിനൊപ്പം ജോലിചെയ്ത യു.എസ് മാധ്യമപ്രവര്‍ത്തക പല്ലവി ഗോഗോയ് ആണ് അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചത്. അക്ബര്‍ നേരിട്ട ഏറ്റവും ഗുരുതരമായ ആരോപണവും പല്ലവിയില്‍ നിന്നായിരുന്നു. ഏഷ്യന്‍ഏജില്‍ അക്ബറിനൊപ്പം ജോലിചെയ്യുന്നതിനിടെ പലതവണ ബലാത്സംഗത്തിനിരയായെന്നായിരുന്നു പല്ലവിയുടെ ആരോപണം. എന്നാല്‍, പല്ലവിയുമായുള്ളത് ബലാത്സംഗമല്ല, മറിച്ച് പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണെന്നായിരുന്നു അക്ബറിന്റെ പ്രതികരണം. അതേസമയം, അക്ബറിന്റെ പ്രതികരണം പല്ലവി നിഷേധിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം തന്നെയായിരുന്നു അതെന്നു പല്ലവി വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."