മോദി വിദേശത്തെ ഇന്ത്യയുടെ പ്രതിനിധി; ആദരിക്കണമെന്ന് ശശി തരൂര്‍
പൂനെ : വീണ്ടും മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ഇന്ത്യയുടെ പ്രതിനിധിയായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോദിക്ക് എല്ലാ ഇന്ത്യക്കാരും ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്നാണ് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ രാജ്യത്തിനകത്താകുമ്പോള് അദ്ദേഹത്തെ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും എല്ലാവര്ക്കും അധികാരമുണ്ടെന്നും ശശിതരൂര്‍ പറഞ്ഞു.
അമേരിക്കയിലെ ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി ചടങ്ങ് നടക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായത്.
മഹാരാഷ്ട്രയിലെ പൂനെയില്‍ അഖിലേന്ത്യാ പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
കഴിഞ്ഞ ദിവസവും സമാനമായ ഒരു പരാമര്‍ശം പൂനെയിലെ അന്താരാഷ്ട്ര ലിറ്റററി ഫെസ്റ്റിവലിലും തരൂര്‍ നടത്തിയിരുന്നു. രാജ്യത്ത് പ്രധാനമന്ത്രിയെയും അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെയും കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബി.ജെ.പിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശനയമോ അല്ല. ഇത് ഇന്ത്യന്‍ വിദേശനയമാണെന്നായിരുന്നു തരൂര്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."