നിര്‍മാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് തകര്‍ന്നു
കമ്പളക്കാട്: കോണ്‍ക്രീറ്റ് പ്രവൃത്തി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അരിവാരം പള്ളി റോഡ് തകര്‍ന്നു. പ്രദേശവാസികളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് അധികൃതര്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. ഏകദേശം രണ്ട് ലക്ഷം രൂപ ചിലവിട്ട് നിര്‍മിച്ച റോഡാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്. അരിവാരം പള്ളിക്ക് സമീപമുള്ള തോടിന് ചേര്‍ന്ന് റോഡ് ഒരുവശം തകര്‍ന്നപ്പോഴാണ് നാട്ടുകാര്‍ റോഡിന്റെ നിര്‍മാണത്തിലെ അപാകത തിരിച്ചറിഞ്ഞത്. മെറ്റലും മണലും നാമമാത്രമായി ആണ് റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്. കൂടാതെ തോടിന് കുറുകെ വെള്ളം പോകാനുള്ള സിമന്റ് പൈപ്പ് പകുതിവരെ മാത്രമേ സജ്ജീകരിച്ചിട്ടുള്ളൂ. വെള്ളം പോകാനുള്ള റോഡിന്റെ മറുവശം അടഞ്ഞു കിടക്കുകയാണ്. റോഡ് നിര്‍മാണത്തില്‍ അഴിമതിയുണ്ടന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ശക്തമായ മഴ പെയ്താല്‍ റോഡിന്റെ ഇനിയുള്ള ഭാഗം കൂടി തകര്‍ന്ന് റോഡ് ഗതാഗത യോഗ്യമല്ലാതാവുമെന്നും ഇവര്‍ ചുണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."