HOME
DETAILS

നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമം; യുവതിയടക്കം നാലുപേര്‍ പിടിയില്‍

  
backup
September 22 2019 | 20:09 PM

%e0%b4%a8%e0%b4%97%e0%b5%8d%e0%b4%a8%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82

 

കുടുക്കിയത് പ്രവാസി വ്യവസായിയെ
കൊച്ചി: ബ്ലൂ ബ്ലാക്ക് മെയിലിങ് കേസില്‍ കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ് (25), തോപ്പുംപടി ചാലിയത്ത് വീട്ടില്‍ മേരി വര്‍ഗീസ് (26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്‌കര്‍ (25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട്കുട്ടോത്ത് വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖ് (27) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. നഗ്‌നചിത്രങ്ങള്‍ കാണിച്ച് വിദേശ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍പ്പെടുത്തുന്നത്. പ്രതിയായ മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി പരാതിക്കാരന് സന്ദേശം അയച്ചിരുന്നു. പിന്നീട് മേരി വര്‍ഗീസ് ഇയാളെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വ്യവസായി വരുന്നതിന് മുന്നേ മുറിയില്‍ മുഖ്യസൂത്രധാരനായ സവാദ് രഹസ്യ കാമറ വച്ചിരുന്നു. ഇതൊന്നുമറിയാതെ മുറിയിലെത്തിയ പരാതിക്കാരനെ മേരിയുടെ കൂടെ നിര്‍ത്തി നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ അയച്ചു. 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വ്യവസായി എറണാകുളം എ.സി.പി കെ. ലാല്‍ജിക്ക് പരാതി നല്‍കി. തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
പൊലിസ് ഖത്തറില്‍ നടത്തിയ അന്വേഷണത്തില്‍ സംഘത്തെക്കുറിച്ച് പൊലിസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരന്‍ കുറച്ചു പണം സവാദിന്റെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കിയിരുന്നു. കണ്ണൂര്‍ തളിപ്പറമ്പിലെ എ.ടി.എമ്മില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് പൊലിസ് കണ്ടെത്തി. ഈ ഭാഗത്ത് പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
എന്നാല്‍ പിടിയിലാകാതിരിക്കാന്‍ പ്രതികള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളുടെ കൈവശമുള്ള രഹസ്യ ഫോണിന്റെ നമ്പര്‍ മനസിലാക്കി പൊലിസ് ഇവരെ പിന്തുടരുകയായിരുന്നു. തളിപ്പറമ്പ്‌നിന്ന് ബംഗളൂരിലേക്ക് പോയ പ്രതികളുടെ പിന്നാലെ പൊലിസ് സംഘം അവിടേക്ക് തിരിച്ചിരുന്നു.
എന്നാല്‍ സംഘം ഇടയ്ക്ക് വച്ച് മടിക്കേരിയില്‍ ലോഡ്ജ് എടുത്ത് താമസിച്ചു. ഇവിടെവച്ച് പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ ഇവരുടെ വലയില്‍ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago
No Image

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്നത് കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago