കന്നുകാലി വരവ് നിലച്ചു; വ്യാപാരികള്‍ പ്രതിസന്ധിയില്‍
മീനങ്ങാടി: ആന്ധ്ര,കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് നിലച്ചതോടെ ജില്ലയിലെ ഇറച്ചിക്കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. കന്നുകാലികളുമായി വരുന്ന വാഹനങ്ങള്‍ തടയുന്നത് പതിവായതോടെ കാന്നുകാലികളെയെത്തിക്കുന്നവരും പിന്‍വലിഞ്ഞിരിക്കുകയാണ്.
കേരളത്തിലേക്ക് കാലികളെത്തുന്ന ആന്ധ്രപ്രദേശ്, ഒറീസ, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി കാലികളെ പിടിച്ചെടുക്കുന്ന പ്രവണത വര്‍ധിച്ചതോടെയാണ് ഈ മേഖല പ്രതിസന്ധിയിലായത്. കാലികളുമായി വരുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി ഗോരക്ഷയുടെ മറവില്‍ പണവും വിലപിടിപ്പുള്ള സാധനങ്ങളും, കാലികളെയും കവരുന്ന അക്രമിസംഘങ്ങള്‍ ജീവഹാനിയും നഷ്ടവും ഉണ്ടാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് അതാത് സര്‍ക്കാരുകളുടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുണ്ടാവുന്നത്. വര്‍ഷം 6552 കോടിയിലേറെ രൂപയുടെ കാലിക്കച്ചവടം കേരളത്തില്‍ നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ ഇന്നത് 3000 കോടിയില്‍ താഴെയാണ്. വയനാട് ജില്ലയിലേക്ക് ഒരു കാലിക്ക് 4000രൂപ വാടകയായി വന്നിരുന്നുവെങ്കില്‍ ഇന്നത് 6800രൂപ ചിലവിനത്തില്‍ മാത്രം വരുന്നെന്നും വ്യാപാരികള്‍ പറയുന്നു.
കാലികളുമായി വരുന്ന ഒരു വാഹനത്തില്‍ 22ഓളം കാലികളെയാണ് കൊണ്ടുവരുന്നത്. ഇതിനായി 1.5 ലക്ഷം മുതല്‍ 1.6 ലക്ഷം രൂപവരെ കാലികളുടെ വിലക്ക് പുറമെ ചിലവിനത്തില്‍ വരുന്നുണ്ട്. ഗുണ്ടല്‍പേട്ട വഴി കാലിയുമായി 60 കിലോമീറ്റര്‍ സഞ്ചരിച്ച് മലബാര്‍ മേഖലയിലേക്ക് കാലികള്‍ എത്തിയിരുന്നു.
എന്നാല്‍ ഇന്നിപ്പോള്‍ ആക്രമണം ഭയന്ന് തമിഴ്‌നാട്, കോയമ്പത്തൂര്‍, താഴ്‌വാടി വഴി 400 കിലോമീറ്റര്‍ അധികം സഞ്ചരിച്ചാണ് കാലികളെ എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."