HOME
DETAILS

കണ്ടനാട് മര്‍ത്താമറിയം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന അര്‍പ്പിച്ചു

  
backup
September 22 2019 | 20:09 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%aa

 

തൃപ്പൂണിത്തുറ: ഉദയംപേരൂര്‍ കണ്ടനാട് മര്‍ത്താമറിയം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ച് ബിഷപിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സുപ്രിംകോടതി വിധി കൈവശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യാക്കോബായ - ഓര്‍ത്തഡോക്‌സ് തര്‍ക്കത്തിലിരുന്ന പള്ളിയില്‍ ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാരനായ മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ സേവേറിയോസ് കണ്ടനാട് പ്രവേശിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. ഈ സമയം യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്ന പൊലിസ്‌സംഘം തടഞ്ഞു. യാക്കോബായക്കാരുടെ റോഡ് ഉപരോധവും പ്രതിഷേധവും ഉണ്ടാകുമെന്ന കാര്യം മുന്‍കൂട്ടിയറിഞ്ഞ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത ശനിയാഴ്ച രാത്രിയില്‍ തന്നെ പള്ളി അരമനയില്‍ എത്തിയിരുന്നു.
ഇന്നലെ രാവിലെ ഏഴിന് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ മെത്രാപ്പോലീത്തയെ അരമനയില്‍നിന്ന് പള്ളിയിലേക്ക് സ്വീകരണം നല്‍കി ആനയിച്ചു. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടത്തി.
പത്തരയോടെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് എത്തിയ മെത്രാപ്പോലീത്തയെ തടയുമെന്ന് കണ്ട് വന്‍ പൊലിസ് സംഘത്തിന്റെ സുരക്ഷയില്‍ സംഘര്‍ഷമേഘലയില്‍നിന്ന് ഉദയംപേരൂര്‍ അതിര്‍ത്തി കടത്തിവിടുകയും ചെയ്തു. യാക്കോബായ വിഭാഗം അവരുടെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിക്കുന്ന അതേ സമയത്ത് തന്നെയാണ് ഓര്‍ത്തഡോക്‌സ് പക്ഷവും കുര്‍ബാന നടത്തിയത്. സമാധാനപരമായിട്ടാണ് ഇരുവിഭാഗങ്ങളും കര്‍മങ്ങള്‍ നടത്തിയത്.
എന്നാല്‍ പള്ളിയില്‍ കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ട് പൊലിസ് യാക്കോബായ വിശ്വാസികളെ മുന്നിലെ റോഡില്‍ തടഞ്ഞു. തുടര്‍ന്ന് വിശ്വാസികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രാര്‍ഥന നടത്തി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.
ഡി.ഐ.ജി ഫിലിപ്പ് , ഡി.സി.പി പൂങ്കുഴലി, എറണാകുളം എ.സി. പി ലാല്‍ജി, മട്ടാഞ്ചേരി എ.സി.പി. സുരേഷ്, തൃക്കാക്കര എ.സി.പി വിശ്വനാഥ്, ഉദയംപേരൂര്‍ സി.ഐ കെ. ബാലന്‍ ,എസ്.ഐ കെ.എ ഷിബിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ്‌സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
1974 മുതല്‍ തര്‍ക്കത്തിലായിരുന്ന പള്ളി റിസീവര്‍ ഭരണത്തിലായിരുന്നു. ഓരോ ആഴ്ചയിലും മാറി മാറിയാണ് ഇരുവിഭാഗക്കാരും ശുശ്രൂഷകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ഏഴാം തിയതി കണ്ടനാട് പള്ളിയില്‍ യാക്കോബായ - ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് പൊലിസ് പള്ളിക്ക് കാവലേര്‍പ്പെടുത്തുകയും സബ് കലക്ടര്‍ പള്ളി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തിരുന്നു.
അന്ന് യാക്കോബായ വിഭാഗം പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയപ്പോള്‍ സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഒഴിഞ്ഞ് കൊടുക്കാതിരുന്നതാണ് പ്രശ്‌നത്തിന് കാരണമായത്.
തുടര്‍ന്ന് 14 ദിവസത്തിനു ശേഷം കോടതി ഉത്തരവുമായാണ് ഓര്‍ത്തഡോക്‌സുകാര്‍ ഇന്നലെ വിശുദ്ധ കുര്‍ബാന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  4 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  4 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  5 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  6 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  6 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago