ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരുക്ക്
ചവറ (കൊല്ലം): ഭാര്യാ സഹോദരന്റെ വെട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. തേവലക്കര പാലയ്ക്കല്‍ ഉഷസ്സില്‍ മോഹനന്‍പിള്ള (55)യാണ് മരിച്ചത്. വെട്ടേറ്റ ഇയാളുടെ ഭാര്യ ഉഷാകുമാരിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഉഷാകുമാരിയുടെ സഹോദരന്‍ ഗോപാലകൃഷ്ണപിള്ള (41)യെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ 10.30ഓടെയാണ് സംഭവം.
സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നത്: മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലിരിക്കുന്ന അവിവാഹിതനായ ഗോപാലകൃഷ്ണപിള്ള സഹോദരിയുടെയും ഭര്‍ത്താവിന്റെയും സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. സഹോദരി ഉഷാകുമാരി ഇന്നലെ രാവിലെ മരുന്ന് നല്‍കിയപ്പോള്‍ ഇയാള്‍ കഴിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് ഗോപാലകൃഷ്ണപിള്ളയെ അനുനയിപ്പിക്കാന്‍ വേണ്ടി ജോലിക്ക് പോയ ഭര്‍ത്താവ് മോഹനന്‍പിള്ളയെ ഉഷാകുമാരി വിളിച്ച് വരുത്തുകയായിരുന്നു. മോഹനന്‍പിള്ള എത്തി മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടതോടെ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഗോപാലകൃഷ്ണപിള്ള വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെട്ടുകത്തി കൊണ്ട് മോഹനന്‍പിള്ളയുടെ തലക്ക് തുടരെ തുടരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് തടുക്കാനെത്തിയ ഉഷാകുമാരിക്കും വെട്ടേറ്റു. ഉഷാകുമാരി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഈയടുത്താണ് ഇയാള്‍ പുറത്തിറങ്ങിയതെന്നും ഗോപാലകൃഷ്ണപിള്ളയുടെ വസ്തുവകകള്‍ മരണപ്പെട്ട മോഹനന്‍ പിള്ള കൈക്കലാക്കി എന്നാരോപിച്ചാണ് ഇത്തരത്തില്‍ പെരുമാറിയതെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."