വെറ്റിലയുടെ വിലയിടിഞ്ഞു; കര്‍ഷകര്‍ ദുരിതത്തില്‍
നെടുമങ്ങാട്: വെറ്റിലയ്ക്ക് കെട്ടിനു പത്തുരൂപയില്‍ താഴെ ആയതോടെ വെറ്റിലകര്‍ഷകരുടെ ജീവിതം ദുരിതമായി. താലൂക്കിലെ പനവൂര്‍, പുല്ലമ്പാറ, പേരയം, ആര്യനാട്, ഉഴമലക്കല്‍ പ്രദേശങ്ങളിലാണ് വെറ്റക്കൃഷി വ്യാപകമായി നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഒരുകെട്ടു വെറ്റിലയ്ക്ക് 170 രൂപ മുതല്‍ 200 രൂപവരെയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഒരുകെട്ടിന് പത്തുരൂപ മാത്രമാണ് കിട്ടുന്നത്.
ചിലപ്പോള്‍ ചന്തയിലെത്തിക്കുന്ന വെറ്റില വില്‍ക്കാനാകാതെ തിരികെക്കൊണ്ടു വരുന്ന ദിവസങ്ങളുണ്ടന്ന് നാല് പതിറ്റാണ്ടായി വെറ്റിലകൃഷിരംഗത്തു നില്‍ക്കുന്ന കര്‍ഷകര്‍ പറയുന്നു. മഴക്കാലമായതോടെയാണ് പെട്ടെന്ന് വെറ്റിലക്ക് വിലയിടിഞ്ഞത്. എന്നാല്‍ അടക്കയ്ക്ക് കിലോ 120 രൂപയായി കൂടി. ശരാശരി 20 അടയ്ക്കക്കാണ് 120 രൂപ കൊടുക്കേണ്ടി വരുന്നത്. വെറ്റിലക്കൃഷിക്ക് കാര്യമായ പരിചരണം ആവശ്യമുണ്ട്. കൊടിയൊന്നിന് 17000 രൂപവരെ മുടക്കി കൃഷി ചെയ്യുന്ന കര്‍ഷകരും ഉണ്ട്. ആഴ്ച്ചയില്‍ മൂന്നു തവണ വിളവെടുപ്പ് നടത്തേണ്ടതായി വരും. കാട്ടക്കട, വെഞ്ഞാറമൂട്, നെടുമങ്ങട് ചന്തകളെയാണ് കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്നത്.
കഴിഞ്ഞമഴക്കാലത്ത് കൊടിപ്പാത്തി ഒടിഞ്ഞു വീണുണ്ടായ നഷ്ടത്തിന് ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ലന്ന് കര്‍ഷകര്‍ പറയുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായവര്‍ക്ക് കിട്ടിയതാകട്ടെ 360 രൂപയാണ്.
ഈ നഷ്ടങ്ങളെല്ലാം സഹിച്ചുകൊണ്ടാണ് ഇപ്പോഴും കര്‍ഷകര്‍ ഈ രംഗത്തു നില്‍ക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഉല്‍പ്പന്നത്തിന് വില കുത്തനെ കുറഞ്ഞതില്‍ ഏറെ നിരാശരാണ് വെറ്റില കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."