എസ്.വൈ.എസ് റബീഅ് കാംപയിന്‍ ഉദ്ഘാടനം ബുധനാഴ്ച പാണക്കാട്ട്
കോഴിക്കോട്: സുന്നിയുവജന സംഘം സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ആചരിക്കുന്ന റബീഅ് കാംപയിന് ബുധനാഴ്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ നടക്കുന്ന മൗലിദ് പാരായണത്തോടെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍ക്ക് പുറമെ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാ ഭാരവാഹികളും സംബന്ധിക്കും.
വൈകിട്ട് മൂന്നിന് ജില്ലാ കേന്ദ്രങ്ങളില്‍ നബിദിന വിളംബര റാലി നടക്കും. ജില്ലാ, മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ മണ്ഡലം, പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗങ്ങളും ആമില അംഗങ്ങളും റാലിയില്‍ അണിനിരക്കും.
ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സെമിനാറുകള്‍, മണ്ഡലം തലങ്ങളില്‍ നബിദിന റാലികള്‍, ടേബിള്‍ ടോക്ക്, മെഹ്ഫലെ അഹ്‌ലു ബൈത്ത്, പഞ്ചായത്ത് തലങ്ങളില്‍ സന്ദേശ ജാഥ, ഗുല്‍ഷാനെ നഅത്ത് മൗലിദ്, പ്രമേയ പ്രഭാഷണം തുടങ്ങിയ പരിപാടികളും കാംപയിന്റെ ഭാഗമായി നടക്കും.
'മുഹമ്മദ് നബി അനുപമ വ്യക്തിത്വം' എന്നതാണ് ഇത്തവണത്തെ പ്രമേയം.
ഡിസംബര്‍ ഒന്‍പതിന് തിരുവനന്തപുരത്ത് സമ്പൂര്‍ണ ആമില വിഖായ പരേഡോട് കൂടി കാംപയിന്‍ സമാപിക്കും. തെരഞ്ഞെടുക്കപ്പെട്ട ആമില അംഗങ്ങളും തിരുവനന്തപുരം ജില്ലയിലെ വിഖായ വളണ്ടിയര്‍മാരും വിവിധ ജില്ലകളില്‍ നിന്നുള്ള എസ്.വൈ.എസ് പ്രവര്‍ത്തക സമിതി അംഗങ്ങളുമാണ് പരേഡില്‍ പങ്കെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."