HOME
DETAILS

മണല്‍ പാസ് അപേക്ഷകരുടെ തുക ഇനിയും തിരിച്ചുനല്‍കാതെ തദ്ദേശ സ്ഥാപനങ്ങള്‍

  
backup
September 22 2019 | 20:09 PM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4


മുക്കം: വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണല്‍ പാസിനായി വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവരുടെ തുക ഇനിയും തിരിച്ചുനല്‍കാതെ പ്രാദേശിക സര്‍ക്കാരുകള്‍. ലക്ഷക്കണക്കിനു രൂപയാണ് സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുകൊടുക്കാനുള്ളത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അക്കൗണ്ടിലാണ് ഈ തുക കെട്ടിക്കിടക്കുന്നത്.
മണല്‍വാരല്‍ നിരോധനത്തെ തുടര്‍ന്നാണ് അപേക്ഷകര്‍ക്ക് മണലും അടച്ച തുകയും ലഭിക്കാത്ത സ്ഥിതി ഉണ്ടായത്. 2015 ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് മണല്‍ വാരല്‍ നിരോധനം പ്രാബല്യത്തില്‍ വന്നത്. ഇതിനു മാസങ്ങള്‍ക്ക് മുന്‍പ് മണലിനായി ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് തുകയോ മണലോ ലഭിക്കാത്ത അവസ്ഥ വന്നത്. നാലുവര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ലെന്ന് അപേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മണല്‍ നിരോധനത്തിനു മാസങ്ങള്‍ക്കു മുന്‍പ് അപേക്ഷിച്ച നിരവധി പേര്‍ക്കു പണം തിരികെ ലഭിച്ചിട്ടില്ല. ജില്ലാ കലക്ടര്‍മാരുടെ ഇ-മണല്‍ അക്കൗണ്ടില്‍ നിന്നാണ് മണല്‍ കടവുകളുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കു പണം കൈമാറുന്നത്.
ഇ-മണല്‍ അക്കൗണ്ടില്‍ നിന്ന് റിവര്‍ മാനേജ്‌മെന്റ് ഫണ്ട്, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ ഒഴിച്ച് ബാക്കിവരുന്ന തുകയാണ് തദ്ദേശ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് മാറിയിരുന്നത്. അഞ്ച് ടണ്‍ മണലിന് 2,800 രൂപ വരെയായിരുന്നു വാങ്ങിയിരുന്നത്. ഇതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2,400 രൂപ വരെ ലഭിച്ചിരുന്നു. ഒന്നിലധികം കടവുകളുള്ള ഗ്രാമ പഞ്ചായത്തുകളില്‍ ലക്ഷക്കണക്കിനു രൂപയാണ് ഈയിനത്തില്‍ ഓരോ മാസവും എത്തിയിരുന്നത്.
നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരും സര്‍ക്കാരിന്റെ ധനസഹായത്താല്‍ വീട് നിര്‍മിക്കാനായി ഒരുങ്ങിയവരുമെല്ലാം മണലിനായി അപേക്ഷിച്ച് ഇത്തരത്തില്‍ പണം കിട്ടാതെ ദുരിതത്തിലായിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ മാത്രം വിവിധ പഞ്ചായത്തുകളില്‍ നാല്‍പതിലേറെ അംഗീകൃത കടവുകളാണുള്ളത്. ജില്ലയിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അക്കൗണ്ടിലേക്കു മാത്രം 2015 ഫെബ്രുവരി 11ന് ഒറ്റത്തവണയായി ഇ-മണല്‍ അക്കൗണ്ടില്‍ നിന്ന് 1,83,520 രൂപ കൈമാറിയതായി കലക്ടറേറ്റില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. മണലെടുപ്പ് നിരോധിച്ചെങ്കിലും ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന പണം അപേക്ഷകര്‍ക്ക് തിരിച്ചുനല്‍കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ഈ പണം പഞ്ചായത്തുകള്‍ വകമാറ്റി ചെലവഴിച്ചിരിക്കാനും സാധ്യതയുണ്ട്. പണം തിരിച്ചുകിട്ടാനായി നേരത്തെ പലരും പഞ്ചായത്ത് ഓഫിസുകളിലും കലക്ടറേറ്റിലും കയറിയിറങ്ങിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. മലയോര പഞ്ചായത്തുകളിലും ഇത്തരത്തില്‍ നിരവധി പേരാണ് പണം ലഭിക്കാതെ ദുരിതത്തിലായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago