24 ഗ്രാം ഹാഷിഷുമായി രണ്ടംഗ സംഘം പൊലിസ് പിടിയില്‍
നെടുമങ്ങാട്: വിദേശികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും വില്പന നടത്താന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഹാഷിഷുമായി മയക്കുമരുന്ന് സംഘത്തില്‍പ്പെട്ട രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി.
വര്‍ക്കല പുന്നമൂട് കെ.എം.കെ മന്ദിരത്തില്‍ ജയകുമാര്‍ (53 ), ഇയാളുടെ ഇടനിലക്കാരനായ ചിറയിന്‍കീഴ് കീഴ്വില്ലം പാലക്കുന്ന് എസ്.ബി ശ്രീനിലയത്തില്‍ വിശാഖ് (25) എന്നിവരാണ് നെടുമങ്ങാട് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തിനു സമീപത്ത് വച്ചാണ് 8 ഗ്രാം വീതമുള്ള മൂന്ന് സ്റ്റിക്കുകളുമായി വിശാഖിനെ പിടികൂടിയത്. ഓരോ സ്റ്റിക്കിനും 7000 രൂപവീതം വിലക്കാണ് വില്പന നടത്തുന്നത്.
ഇയാളുടെ പിന്നിലുള്ളവരെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഹാഷിഷ് എത്തിച്ചുകൊടുക്കുന്നത് ജയകുമാറാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. നെടുമങ്ങാട് താലൂക്കില്‍ ഇതിന് എട്ടുവര്‍ഷം മുന്‍പാണ് ഹാഷിഷ് പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ സ്പെഷ്യല്‍ സ്ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.അനില്‍കുമാര്‍, നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നെടുമങ്ങാട് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് .ജി അരവിന്ദിന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് റാക്കറ്റിനെ വലയിലാക്കിയത്.
റെയ്ഡില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.സുദര്ശനന്,പ്രിവന്റീവ് ഓഫീസര്‍മാരായ ബി.നവാസ്, ബിജുലാല്‍, സി.ഇ.ഒമാരായ എ.ഒ സജികുമാര്‍, എസ് .ബിജു, എന്‍.പി.കൃഷ്ണകുമാര്‍, വി.എസ് .ബൈജു, വി.കെ.അഖില്‍ദേവ്, കെ.ജി.ഗോപകുമാര്‍, നജിമുദീന്‍, കെ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."