കൊച്ചി മെട്രോ: കുമ്മനത്തിന്റെ പ്രസ്താവന അല്‍പ്പത്തരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു ബി.ജെ.പി അധ്യക്ഷന്‍ കമ്മുനം രാജശേഖരന്‍ നടത്തിയ പ്രസ്താവന അല്‍പ്പത്തരമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് വീണ്ടും അഭ്യര്‍ഥിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിനെയും, ഇ ശ്രീധരനെയും മെട്രോ ഉദ്ഘാടന വേദിയില്‍ ഉള്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തയാറായത്. എന്നാല്‍ വളഞ്ഞ വഴിയില്‍ ഇക്കാര്യം തന്റെ നേട്ടമാണെന്ന തരത്തില്‍ കുമ്മനം വാര്‍ത്താ സമ്മേളനം നടത്തിയത് അല്‍പ്പത്തരമാണെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്ത് കാര്യം. കുമ്മനം ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ മനസിലാക്കേണ്ടത് മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ഇ ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ആദ്യം ഒഴിവാക്കിയതിന് പിന്നില്‍ കുമ്മനത്തിന് പങ്ക് ഉണ്ടായിരുന്നുവെന്നാണോ. പിണറായി സര്‍ക്കാരിന്റെ ഇടപെടലും കേരളത്തിന്റെ പൊതുവികാരവുമാണ് തെറ്റ് തിരുത്താന്‍ പ്രേരണയായത് എന്നതില്‍ ഗീബല്‍സിന്റെ പിന്‍മുറക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും സംശയമുണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."