HOME
DETAILS

ഉന്നതവിദ്യാഭ്യാസം ഡിജിറ്റലാവുന്നു

  
backup
November 03 2018 | 20:11 PM

%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1


മലപ്പുറം: രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം സമ്പൂര്‍ണമായി ഡിജിറ്റലാകുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങളുടെ വിവരശേഖരണം നടത്താന്‍ യു.ജി.സി നിര്‍ദേശം നല്‍കി.
പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ലോകത്താകമാനം ഡിജിറ്റല്‍ വല്‍ക്കരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ രാജ്യത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സര്‍വേ നടത്താന്‍ യു.ജി.സി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി നിശ്ചിത ചോദ്യാവലിയും തയാറാക്കി.വിദ്യാര്‍ഥികളുടെ പഠനം, ആശയവിനിമയം, ഇതരവിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സമ്പര്‍ക്കം തുടങ്ങിയ കാര്യങ്ങള്‍ ഡിജിറ്റല്‍ പാഠ്യപദ്ധതിയിലൂടെ എളുപ്പമാവും.
സമഗ്രമായ രീതിയില്‍ പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമെന്ന് യു.ജി.സി അധികൃതര്‍ അവകാശപ്പെടുന്നു. ഏഴ് ചോദ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ സര്‍വേക്കായി യു.ജി.സി വെബ്‌സൈറ്റില്‍ പ്രത്യേക ലിങ്കും ഒരുക്കിയിട്ടുണ്ട്.
സര്‍വകലാശാലകളെ കൂടാതെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍വേയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശമുണ്ട്. സംസ്ഥാനം തിരിച്ച് വിവരം നല്‍കേണ്ട സര്‍വേയിലൂടെ വിവിധ തരം ഡിജിറ്റല്‍ സാങ്കേതിക ഉപകരണങ്ങളുടെ കണക്കാണ് ശേഖരിക്കുന്നത്. ഒരോ സ്ഥാപനത്തിലും ഉപയോഗിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍, എല്‍.സി.ഡി പ്രൊജക്ടര്‍, ടെലിവിഷന്‍ എന്നിവയുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാഠ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്രകാലമായി ഡിജിറ്റല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ഇതിന്റെ ഗുണം ലഭിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരുടെ എണ്ണവും ഓണ്‍ലൈന്‍ സര്‍വേയില്‍ ശേഖരിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago