വീല്‍ചെയറിന്റെ സഹായത്തോടെ അവര്‍ പുണ്യകര്‍മത്തിനെത്തുന്നു
#നിസാര്‍ കലയത്ത്
ജിദ്ദ: വീല്‍ചെയറിന്റെ സഹായത്തോടെ അവര്‍ പുണ്യകര്‍മത്തിന്നെത്തുന്നു. പാലിയേറ്റിവ് സേവന പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരും രോഗികളുമായ 48 പേര്‍ ഉംറ നിര്‍വഹിക്കാനെത്തുന്നു. ഇതില്‍ 38 പേരും വീല്‍ ചെയറിലാണ് പുണ്യകര്‍മത്തിനെത്തുന്നത്. പോളിയോ, പക്ഷഘാതം, പാരപ്ലീജിയ, മസ്‌കുലാര്‍, ഡിസ്ട്രോഫി, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അവസ്ഥയില്‍ അവശരായി കഴിയുന്നവരാണ് തങ്ങളുടെ സ്വപ്ന സാഫല്യത്തിന് സുമനസ്സുകളുടെ സഹായത്തോടെ പുണ്.ഭൂമിയിലേക്ക് വരുന്നത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ പാലയേറ്റീവ് സൗഹൃദ കൂട്ടായ്മയാണ് ഈ അപൂര്‍വ തീര്‍ഥാടന യാത്ര സംഘടിപ്പിക്കുന്നതെന്ന് ജിദ്ദ പാലയേറ്റീവ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതാക്കളായ കെ.ടി. നൂറുദ്ദീന്‍, നുഹ്മാന്‍ കരുവാരകുണ്ട്. ഉശ്മാന്‍ കുണ്ടുകാവില്‍, അബ്ദുല്‍ മുനീര്‍ കുന്നുംപുറം എന്നിവര്‍ അറിയിച്ചു.
യാത്രയുള്‍പ്പെടെ 15 ദിവസത്തെ പരിപാടിയാണിത്.
ഇവര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ ജിദ്ദ പാലയേറ്റീവ് കോ ഓഡിനേഷന്‍ കമ്മിറ്റി സ്വീകരണവും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 25് ആണ് ഇവര്‍ ജിദ്ദയിലെത്തുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. ബുധനാഴ്ച കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് എയര്‍ ഇന്ത് വിമാനത്തില്‍ ഇവര്‍ സഊദിയിലേക്ക് തിരിക്കുക. വീല്‍ ചെയര്‍ ജീവിതം നയിക്കുന്ന രോഗികളുടെ ഇത്ര വലിയ സംഘം ആദ്യമായാണ് ഇതേ രീതിയില്‍ കേരളത്തില്‍ നിന്ന് തീര്‍ഥാടനത്തിന് എത്തുന്നത്, ഇവരെ സഹായിക്കാന്‍ നഴ്സിങ് മേഖലയില്‍ നിന്നുഉള്‍പ്പെടെ 58 പേരും ഉണ്ടാവും, മക്കയിലും മദീനയിലും ഇവര്‍ക്ക് ആശുപത്രി സേവനം ഉറപ്പാക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."