HOME
DETAILS
MAL
പറക്കുളത്ത് വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ
backup
June 15 2017 | 19:06 PM
പടിഞ്ഞാറങ്ങാടി: പറക്കുളം പറക്കുളത്ത് വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ ( തൊണ്ടമുള്ള്). പനിയും തൊണ്ടവേദനയും മൂലം വിദ്യാര്‍ഥി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുപ്പത്തില്‍ മുന്‍ കരുതല്‍ നിലയില്‍ പ്രതിരോധകുത്തിവെപ്പ് നടത്താത്തവരിലാണ് ഡിഫ്ത്തീരിയ രോഗം കാണുന്നത്. പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടികളില്‍ നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാകാത്തതാണ് ഇത്തരം രോഗം പിടിപെടാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് പറക്കുളത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ബോധവല്കരണ ക്ലാസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."