HOME
DETAILS

ആദിവാസി ക്ഷേമത്തിനായി പൊടിക്കുന്നത് കോടികള്‍; പക്ഷേ ഒന്നും ലക്ഷ്യത്തിലെത്തുന്നില്ല

  
backup
November 04 2018 | 03:11 AM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8a

അന്തിയുറങ്ങാന്‍ ഇടമില്ല; ഗര്‍ഭിണിയായ ആദിവാസി യുവതിയും കുടുംബവും ബസ് വെയിറ്റിങ് ഷെഡില്‍

തരുവണ: സ്വന്തമായൊരു കൂരക്കായുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും കൂട്ടി ആദിവാസി യുവാവ് തെരുവിലിറങ്ങി. വെള്ളമുണ്ട പഞ്ചായത്തിലെ മഴുവന്നൂര്‍ ഇല്ലത്ത് കോളനിയിലെ വിഷ്ണുവാണ് ഭാര്യ ലക്ഷമി അഞ്ച് വയസിന് താഴെ മാത്രം പ്രായമുള്ള മക്കളായ ശിവനന്ദു, വിവേക് എന്നിവരുമായി ഇന്നലെ രാവിലെ മുതല്‍ കടത്തിണ്ണയില്‍ താമസിക്കാനുള്ള തീരുമാനവുമായി തരുവണ ബസ് വെയിറ്റിങ് ഷെഡില്‍ അഭയം തേടിയത്.
സ്വന്തമായി റേഷന്‍ കാര്‍ഡു പോലും ഇനിയും ലഭിക്കാത്ത കുടുംബത്തിന്റെ ദൈന്യത പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അവകാശവാദങ്ങള്‍ക്ക് നേരെയുള്ള ചോദ്യചിഹ്നമാണ്.
മീനങ്ങാടി സ്വദേശിയായ വിഷ്ണു ഒന്‍പത് വര്‍ഷം മുന്‍പാണ് തരുവണയിലെത്തി ലക്ഷ്മിയെ വിവാഹം ചെയ്തു കോളനിയില്‍ താമസമാരംഭിച്ചത്. സ്ഥലപരിമിതി കാരണം വീര്‍പ്പു മുട്ടുന്ന കോളനിയില്‍ പല ബന്ധുവീടുകളിലാണ് ഇതുവരെ ഇവര്‍ താമസിച്ചു വന്നത്. നിലവില്‍ താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടില്‍ ഒന്‍പത് കുടുംബങ്ങളാണുള്ളത്. ഇതിലൊരു കുടുംബത്തിലെ സ്ത്രീ കഴിഞ്ഞ ദിവസം പ്രസവിച്ചതോടെ വീട്ടില്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് വീട്ടുകാര്‍ വിഷ്ണുവിനോടും കുടുംബത്തോടും വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ മുതല്‍ തരുവണ ബസ് വെയിറ്റിങ് ഷെഡില്‍ താമസമാരംഭിച്ചത്. കുടുംബം തരുവണയില്‍ താമസിക്കുന്ന വിവരം വെള്ളമുണ്ട ട്രൈബല്‍ ഓഫിസറെയും പ്രൊമോട്ടറെയും അറിയിച്ചെങ്കിലും രാത്രിയിലും ഇവര്‍ തിരിഞ്ഞു നോക്കിയില്ല. തുടര്‍ന്ന് വാര്‍ഡ് മെംബറും വെള്ളമുണ്ട പൊലിസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെയും നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി താല്‍ക്കാലികമായി കുടുംബത്തെ കോളനിയിലെ തന്നെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. വീടിനായി ഇവര്‍ പലപ്പോഴായി നിരവധി ഓഫിസുകള്‍ കയറിയിറങ്ങിയിട്ടുണ്ട്.
പഞ്ചായത് ഓഫിസിലും ട്രൈബല്‍ വകുപ്പിലും നിരവധി തവണ അപേക്ഷയും നല്‍കി. കുടുംബത്തിന് റേഷന്‍ കാര്‍ഡ് ശരിയാക്കി നല്‍കാന്‍ പോലും പ്രമോട്ടര്‍ക്ക് ഇത് വരെയും സാധിച്ചിട്ടില്ല. നിരവധി ആദിവാസിക്ഷേമ പദ്ധതികള്‍ കോടികള്‍ ചെലവഴിച്ച് നടപ്പിലാക്കുമ്പോഴാണ് തലചായ്ക്കാനിടമില്ലാതെ പട്ടികവര്‍ഗ വിഭാഗം തെരുവിനെ ആശ്രയിക്കേണ്ടി വരുന്നത്.


ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നത്  നാലംഗകുടുംബം


വള്ളുവാടി(നൂല്‍പ്പുഴ): ചോര്‍ന്നൊലിക്കുന്ന ഒറ്റമുറിക്കൂരയില്‍ ദുരിതജീവിതം നയിച്ച് നാലംഗ കുടുംബം. ചോര്‍ന്നൊലിക്കാത്ത സുരക്ഷിതത്വം എന്ന വീട് സ്വപ്നം കാണുന്ന നിരവധി ഗോത്രവര്‍ഗ കുടുംബങ്ങള്‍ ഇപ്പോഴും ഉണ്ടെന്നതിന്റെ തെളിവാണ് നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടി ആനപന്തി കോളനിയിലെ മണിയുടെ കുടുംബം.
ആനപന്തി കോളനിയിലെത്തിയാല്‍ കാണാന്‍ കഴിയുക പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേല്‍ക്കൂര പുതച്ച്, ഇല്ലിയും മണ്ണുപയോഗിച്ച് നിര്‍മിച്ച വശങ്ങളുമുള്ള ഒരു ഒറ്റമുറിക്കൂര. മണിയും ഇദ്ദേഹത്തിന്റെ ഭാര്യ വസന്തയും ഇവരുടെ മക്കള്‍ 11വയസുകാരി നന്ദനയും എട്ടുവയസുകാരന്‍ മനുവും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നതിവിടെയാണ്. ഇവരുടെ വീട്ടുസാധനങ്ങളും വസ്ത്രങ്ങളും മക്കളുടെ പുസ്തകവും എല്ലാം ഇവിടെയാണ് വക്കുന്നത്. കൂടാതെ ഭക്ഷണം പാകംചെയ്യലും അന്തിയുറങ്ങലും എല്ലാം ഇവിടെതന്നെ. ഈ കൂരയാണങ്കില്‍ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. വനാതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന കോളനിയിലാണ് ഈ കൂരയുള്ളത്. അതിനാല്‍ തന്നെ വന്‍മരങ്ങളാണ് ഈ കൂരയ്ക്കുചുറ്റും നില്‍ക്കുന്നത്. കാറ്റൊന്നുചെറുതായി വീശിയാല്‍ ഇവരുടെ നെഞ്ചില്‍ തീയാണ്. മരം കടപുഴകിയോ ഒടിഞ്ഞോ വീണാല്‍ തലചായ്ക്കാന്‍ ആകെയുള്ള ഒരു കൂരയും ഇല്ലാതാകും. പലതവണ ഊരുകൂട്ടത്തില്‍ തങ്ങള്‍ക്ക് വീടനുവദിക്കണമെന്ന് ആവശ്യപെട്ട് ഇവര്‍ അപേക്ഷ സമര്‍പ്പിച്ചതാണ്.
എന്നാല്‍ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്നാണ് വസന്ത പറയുന്നത്. ആരോടുപറഞ്ഞിട്ടും ഒരു ഫലവുമില്ലെന്ന് ഇവര്‍ പരിതപിക്കുന്നു. നായിക്കവിഭാഗത്തില്‍ ഇവരടക്കമുള്ള പട്ടികവര്‍ഗവിഭാഗക്കാരുടെ ഉന്നമനത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴാണ് ഒരു കുടുംബം ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago