ഫ്‌ളാറ്റ് പൊളിക്കാന്‍ എത്ര ദിവസം വേണം; മരടില്‍ സുപ്രീംകോടതിയുടെ അടിവാങ്ങി സംസ്ഥാന സര്‍ക്കാര്‍
ഡല്‍ഹി: മരടില്‍ സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്‌ളാറ്റ് പൊളിക്കാന്‍ എത്ര ദിവസം വേണമെന്നും കോടതി ചോദിച്ചു. ഇത്തരം നടപടികള്‍ മൂലമാണ് കേരളത്തില്‍ പ്രളയം ഉണ്ടാവുന്നതെന്നും കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടെന്നും കേരളത്തിലെ മുഴുവന്‍ നിയമലംഘനങ്ങളും പരിശോധിക്കുകയും വേണമെന്നും കോടതി വിമര്‍ശിച്ചു.
ഓഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ എത്ര പേരുടെ മരിച്ചുവെന്ന് അറിയില്ലെ എന്ന് കോടതി ചോദിച്ചു. ആളുകളുടെ ജീവിതം വെച്ചാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും അനധികൃതമായി നിര്‍മിച്ച തീരദേശത്തുള്ള കെട്ടിടങ്ങളുണ്ട് ഇവയുടെ ഉത്തരവാദി ചീഫ് സെക്രട്ടറയാണെന്നും ഇവയെക്കുറിച്ച് സര്‍വ്വെ തയ്യാറാക്കാണമെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് കേസില്‍ കേരള സര്‍ക്കാറിനായി ഹാജരായത്.
എന്നാല്‍, ഹരീഷ് സാല്‍വെക്ക് കൂടുതല്‍ വാദം നടത്താനാകും മുമ്പ് തന്നെ കടുത്ത വിമര്‍ശനം ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തി. ആധുനിക സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉള്ളതെന്നും ഇത് തുടരാന്‍ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ഇന്ന് തന്നെ കേസില്‍ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര തീരുമാനിച്ചത്. എന്നാല്‍ ദയവ് ചെയ്ത് ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേ അഭ്യര്‍ഥിച്ചു. ഇത് പരിഗണിച്ച് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."