HOME
DETAILS

മതാധ്യാപകര്‍ പ്രാമാണിക നേതൃത്വത്തെ അതേരൂപത്തില്‍ പിന്തുടരണം: ജിഫ്‌രി തങ്ങള്‍

  
backup
November 04 2018 | 04:11 AM

%e0%b4%ae%e0%b4%a4%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95-2

അത്തിപ്പറ്റ (മലപ്പുറം): മതാധ്യാപന രംഗത്ത് ഇമാമുമാരുടെ ശൈലിയും പണ്ഡിതരുടെ വേഷവിധാനവും വളരെ പ്രാധാന്യമുള്ളതാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹി(ശംസുല്‍ ഉലമ നഗര്‍)ല്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമാണങ്ങളും ഇമാമുകളുടെ വാചകങ്ങളും ശിഷ്യര്‍ക്ക് പകര്‍ന്ന് കൊടുക്കുമ്പോള്‍ പിഴവുകള്‍ക്ക് പഴുതില്ലാത്ത വിധം വളരെ കരുതലോടെ പദാനുപദം വ്യാഖ്യാനിക്കലായിരുന്നു മുന്‍കാല ഉസ്താദുമാരുടെ ശൈലി, എന്നും അതേ ശൈലി തന്നെ നാം പിന്തുടരണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന ജന. സെക്രട്ടറി എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. ദര്‍സ് പൊതുപരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സുവനീര്‍ പ്രകാശനവും സംസ്ഥാന വൈ. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിച്ചു. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഈജിപ്ത് സാംസ്‌കാരിക മന്ത്രാലയം പ്രസിദ്ധീകരിച്ച 'ബുദ്ധ, ഇസ്‌ലാം മതങ്ങളിലെ പരിത്യാഗ പ്രവണതകള്‍' എന്ന ഗ്രന്ഥം രചിച്ച ഡോ. ലുഖ്മാന്‍ വാഫിക്ക് വാഫി സ്റ്റുഡന്‍സ് ഫെഡറേഷന്‍ നല്‍കുന്ന ഉപഹാരം സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നല്‍കി. 'അധ്യാപനത്തിന്റെ രീതിശാസ്ത്രം' മൂസക്കുട്ടി ഹസ്‌റത്ത്, 'വിജ്ഞാനത്തിന്റെ സാക്ഷാത്കാരം' ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവര്‍ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ആമുഖ പ്രഭാഷണം നടത്തി. എ. മരക്കാര്‍ ഫൈസി അധ്യക്ഷനായി. 'ഫിഖ്ഹും ആധുനിക സമസ്യകളും' യൂസുഫ് ബാഖവി അവതരിപ്പിച്ചു. കെ. ഹൈദര്‍ മുസ്‌ലിയാര്‍ പനങ്ങാങ്ങര, ചെറുവാളൂര്‍ ഹൈദറൂസ് മുസ്‌ലിയാര്‍, ഒ.ടി മൂസ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, എം.പി മുസ്തഫല്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, അബ്ദുല്‍ ബാരി ബാഖവി വാവാട്, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അലവി ഫൈസി കുളപ്പറമ്പ്, പുത്തനഴി മൊയ്തീന്‍ ഫൈസി, സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, പാലത്തായി മൊയ്തു ഹാജി, യു. ശാഫി ഹാജി, അബ്ദുല്‍ ലത്വീഫ് ഹൈതമി തൃശൂര്‍, ഉസ്മാന്‍ ഫൈസി തോടാര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സി.കെ മൊയ്തീന്‍ ഫൈസി കോണോംപാറ സംസാരിച്ചു.
പ്രമുഖ സൂഫീവര്യന്‍ അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോവായി നവീന്‍; കണ്ണീരോടെ വിടനല്‍കി നാട്, ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

Kerala
  •  2 months ago
No Image

സി.പി.ഐക്കെതിരെ അപവാദ പ്രചരണം; അന്‍വറിന് വക്കീല്‍ നോട്ടീസ്

Kerala
  •  2 months ago
No Image

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ടിക്കറ്റ് ബുക്കിങ് നിയമത്തില്‍ മാറ്റം; ബുക്കിങ് പരമാവധി 60 ദിവസം മുന്‍പ് മാത്രം

National
  •  2 months ago
No Image

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

സരിന്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തി; പറയുന്നത് എം.ബി രാജേഷ് എഴുതിക്കൊടുത്ത വാചകം: വിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി ദിവ്യക്കെതിരെ കേസെടുക്കും

Kerala
  •  2 months ago
No Image

ഇനി ഇടതുപക്ഷത്തിനൊപ്പമെന്ന് പി സരിന്‍; സി.പി.എം പറഞ്ഞാല്‍ മത്സരിക്കും

Kerala
  •  2 months ago
No Image

സ്വര്‍ണം പൊള്ളുന്നു; ഇന്നും റെക്കോര്‍ഡ് വില

Kerala
  •  2 months ago
No Image

പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്; നടപടി അച്ചടക്കലംഘനത്തില്‍

Kerala
  •  2 months ago
No Image

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തു; കോണ്‍ഗ്രസിന്റെ അധഃപതനത്തിന് കാരണം വി.ഡി സതീശന്‍: പി സരിന്‍

Kerala
  •  2 months ago